Web Desk

ന്യൂഡല്‍ഹി

January 05, 2021, 10:16 pm

കൂടുതൽ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു

Janayugom Online

കേരളത്തിനും രാജസ്ഥാനും പിന്നാലെ കൂടുതൽ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു. ഹിമാചല്‍ പ്രദേശിൽ 1800 ദേശാടനക്കിളികൾ ചത്തൊടുങ്ങിയതിന് പിന്നാലെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പോംഗ് ദാം തടാകത്തിന് സമീപം ചത്തുവീണ പക്ഷികളിലാണ് പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചത്. നിലവില്‍ ഹരിയാന, രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മധ്യപ്രദേശില്‍ ഇറച്ചി, മുട്ട വ്യാപാരം പതിനഞ്ച് ദിവസത്തേക്ക് നിര്‍ത്തിവച്ചു.

ഹരിയാനയില്‍ കോഴികള്‍ ഉള്‍പ്പെടെ ഒരു ലക്ഷത്തോളം പക്ഷികള്‍ പനിയെത്തുടർന്ന് ചത്തൊടുങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ ഝാല്‍വാറില്‍ ആയിരക്കണക്കിന് കാക്കകള്‍ ചത്തു വീണതിന് പിന്നിലും പക്ഷിപ്പനിയാണെന്ന് കണ്ടെത്തിയിരുന്നു.
ഗുജറാത്തിലെ ജുനഗഡ് ജില്ലയില്‍ മാനവദാര്‍ താലൂക്കില്‍ ഖരോ റിസര്‍വോയറില്‍ 53 ജലപക്ഷികളെ ചത്ത നിലയില്‍ കണ്ടെത്തി. പതിനായിരക്കണക്കിന് ദേശാടന പക്ഷികള്‍ താവളമടിക്കുന്ന ഇവിടെ പക്ഷിപ്പനി സാധ്യത വിലയിരുത്തപ്പെടുന്നു. 

ENGLISH SUMMARY:bird flu in india
You may also like this video