പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് വേങ്ങര,കൊടിയത്തൂർ എന്നിവിടങ്ങളിൽ 1700 പക്ഷികളെ കൊന്നു. കോഴി,താറാവ്, വളർത്തു പക്ഷികൾ എന്നിവയെ നശിപ്പിച്ചതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. രോഗം സ്ഥിരീകരിച്ചതിന് ഒരു കിലോമീറ്റർ പരിധിയിലുള്ള പക്ഷികളെയാണ് കൊല്ലുന്നത്. ഇത് നാളെയും തുടരും. 2016ലാണ് സംസ്ഥാനത്ത് ഇതിനു മുൻപ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കുട്ടനാട് ഭാഗത്തെ താറാവുകൾക്കായിരുന്നു അന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം ഇതുവരെ മനുഷ്യരിലേക്ക് പടർന്നിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചിരുന്നു.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിലെ മുഴുവൻ വളർത്തു പകഷികളെയും മൂന്ന് ദിവസത്തിനുള്ളിൽ കൊന്ന് കത്തിച്ചുകളയും. അഞ്ചര അടി താഴ്ചയിൽ കുഴിയെടുത്താണ് പക്ഷികളെ കത്തിക്കുന്നത്. 13000ത്തിലധികം വളർത്തു പക്ഷികളെയാണ് ഇത്തരത്തിൽ കൊല്ലേണ്ടി വരിക. പരിശീലനം നേടിയ അഞ്ചുപേരടങ്ങുന്ന 25 സംഘങ്ങളാണ് വേങ്ങേരി ചാത്തമംഗലം കൊടിയത്തൂർ മേഖലകളിൽ കോഴികളെ കൊല്ലുന്നത്.
English Summary: Bird flu- killed 1700 birds in kozhikode
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.