24 April 2024, Wednesday

പക്ഷിപ്പനി: ഒറ്റ രാത്രികൊണ്ട് കൊന്നൊടുക്കിയത് 15,000 ലധികം പക്ഷികളെ

Janayugom Webdesk
മുംബൈ
February 19, 2022 9:17 am

മഹാരാഷ്ട്രയില്‍ ഭീതിപരത്തി പക്ഷിപ്പനി പടരുന്നു. ഒരു രാത്രികൊണ്ട് 15,000 ലധികം പക്ഷികളെ കൊന്നൊടുക്കിയതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്ത് കോഴികളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത പാലിക്കാന്‍ എല്ലാ ജില്ലകള്‍ക്കും നിര്‍ദ്ദേശം നല്‍കിയതായും അധികൃതര്‍ അറിയിച്ചു. താനെയിലാണ് പക്ഷിപ്പനി രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞയാഴ്ച 300 ഓളം കോഴികളും 9 താറാവുകളും പക്ഷിപ്പനിമൂലം ഇവിടെ ചത്തിരുന്നു.

ഫെബ്രുവരി 16ന് ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസ് ലാബോറട്ടറിയില്‍ അയച്ച സാമ്പിളുകളില്‍ നിന്ന് പക്ഷികള്‍ക്ക് എച്ച് 5 എന്‍ 1 രോഗം സ്ഥിരീകരിച്ചതായി കണ്ടെത്തിയിരുന്നു.

തുടര്‍ന്ന് പക്ഷിപ്പനി സ്ഥിരീകരിച്ച ഷാഹ്പൂരിലെ വെല്ലോലിയിലെ ഒരു കിലോമീറ്റര്‍ ചുറ്റവളിലുള്ള 15,000 ത്തോളം പക്ഷികളെ അധികൃതര്‍ കള്ളിയിങ്ങിന് വിധേയമാക്കി. രോഗം നിലവില്‍ നിയന്ത്രണവിധേയമാണെന്നും അധികൃതര്‍ അറിയിച്ചു. 23,428 പക്ഷികള്‍, 1,603 മുട്ടകള്‍, 3,800 കിലോ കോഴിത്തീറ്റ തുടങ്ങിയവ നശിപ്പിച്ചു.

മഹാരാഷ്ട്രയില്‍ മാത്രം 11,000ത്തിലധികം പൗള്‍ട്രി ഫാമുകളാണുള്ളത്. പ്രതിദിനം 1.25 ലക്ഷം മുട്ടകളാണ് ഇവിടെ വികസിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. 2011ല്‍ 10 ലക്ഷംപക്ഷികളെയാണ് പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് കൊന്നൊടുക്കിയത്.

Eng­lish Sum­ma­ry: Bird flu: More than 15,000 birds were killed in a sin­gle night

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.