Web Desk

പാലക്കാട്

March 11, 2020, 1:56 pm

പക്ഷിപ്പനിയെന്ന് സംശയം; പാലക്കാട് 15 താറാവുകൾ ചത്തു

Janayugom Online

പക്ഷിപ്പനിയെന്ന് സംശയം. 15 താറാവുകൾ ചത്തു വീണു. പാലക്കാട് ആലത്തൂർ കുത്തനൂരിലാണ് താറാവുകൾ ചത്തത്. ആന്ധ്രയിൽനിന്നും എത്തിച്ച താറാവുകളെയാണ് ഇന്നു പുലർച്ചെ ചത്തനിലയിൽ കണ്ടെത്തിയത്. മൃഗസംരക്ഷണ വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.

അതേസമയം കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളില്‍ പക്ഷികളെ നശിപ്പിക്കുന്നത് ഇന്നും തുടരും. പക്ഷികളെ ഒളിച്ചുവെക്കുകയോ സ്ഥലം മാറ്റുകയോ ചെയ്യുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കിയിട്ടുണ്ട്. ഇന്നലെ 1266 പക്ഷികളെയാണ് ദ്രുതകര്‍മ്മ സേന നശിപ്പിച്ചത്.

Eng­lish Sum­ma­ry; Bird flu sus­pect­ed; 15 ducks dies in Palakkad

YOU MAY ALSO LIKE THIS VIDEO