April 1, 2023 Saturday

Related news

January 11, 2023
January 10, 2023
December 30, 2022
December 14, 2022
November 29, 2022
November 6, 2022
October 31, 2022
October 28, 2022
October 26, 2022
December 28, 2021

തിരുവനന്തപുരത്തും പക്ഷിപ്പനിയെന്ന് ആശങ്ക

Janayugom Webdesk
തിരുവനന്തപുരം
March 11, 2020 9:52 pm

പക്ഷിപ്പനി ആശങ്ക പരത്തി തിരുവനന്തപുരത്ത് പക്ഷികൾ കൂട്ടത്തോടെ ചത്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി കാക്ക, കൊക്ക്, കൃഷ്ണപ്പരുന്ത് തുടങ്ങിയ പക്ഷികളാണ് കൂട്ടത്തോടെ ചത്തത്. കോഴിക്കോട് പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പക്ഷികൾ കൂട്ടത്തോടെ ചത്തത് ജില്ലയിൽ ആശങ്ക പടർത്തി. ആറ്റിങ്ങൽ അഴൂർ പഞ്ചായത്തിൽനിന്നാണ് കാക്കകളും കൃഷ്ണപ്പരുന്തുകളും ഉൾപ്പെടെ അമ്പതോളം പക്ഷികൾ ചത്തതായി കണ്ടെത്തിയത്.

കാരോട് പതിനഞ്ചോളം കാക്കകളാണ് ചത്തത്. ഇവയെ കണ്ടെത്തിയ കർഷകർ മൃഗസംരക്ഷണ വകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. നഗരത്തിൽ എംഎൽഎ ഹോസ്റ്റൽ വളപ്പിലെ മരത്തിൽനിന്ന് മൂന്ന് കൊക്കുകളെയും ചത്ത നിലയിൽ കണ്ടെത്തി. ഒരേസമയം ചത്ത് തൂങ്ങിയ നിലയിലായിരുന്നു. ജില്ലാ ചീഫ് വെറ്ററിനറി ഓഫീസർ ഡോ. പ്രേംജെയിന്റെ നേതൃത്വത്തിലുള്ള സംഘവും ഫയർഫോഴ്സും എത്തി ഇവയെ മരത്തിൽനിന്ന് മാറ്റി.

ഒന്നിനെ കത്തിക്കുകയും രണ്ട് എണ്ണത്തെ പെട്ടിയിലാക്കി പാലോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസിലേക്ക് പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. മറ്റ് രണ്ടിടങ്ങളിൽനിന്നുള്ള സാമ്പിളുകളും പരിശോധനയ്ക്കായി പാലോടേക്ക് അയച്ചിട്ടുണ്ട്. ഫലം ഇന്ന് ലഭിക്കും. ഇതിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ. പ്രാഥമിക പരിശോധനാ റിപ്പോർട്ട് പ്രകാരം ആശങ്കയ്ക്ക് വകയില്ലന്ന് മൃഗസംരക്ഷണ ഡയറക്ടർ ഡോ. എം കെ പ്രസാദ് പറഞ്ഞു.

Eng­lish Sumam­ry: Bird flu wor­ries in Thiruvananthapuram.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.