പത്തനംതിട്ട ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 427 വീടുകളിലെ 3007 പക്ഷി മൃഗാതികളും നിരീക്ഷണത്തിൽ. കോവിഡ് ബാധ സ്ഥിരീകരിച്ച അയിരൂർ പഞ്ചായത്തിലെ ആളിന്റെ വീട്ടിലെ വളർത്തുനായയെ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക നിരീക്ഷണത്തിൽ ഏർപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിലാണ് കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന കോവിഡ് ബാധിതരുടെ വീടുകളിലെ പക്ഷിമൃഗാദികളുടെയും വിവരം ശേഖരിക്കുന്ന പ്രവർത്തനം കാര്യക്ഷമാക്കിയത്.
ഈ സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വെറ്റിനറി ആശുപത്രികളും പ്രവർത്തന സജ്ജമാണ്. അടിയന്തര ചികിത്സയും ലഭ്യമാണ്. രാത്രികാല അടിയന്തര മൃഗ ചികത്സ സേവന പദ്ധതിയും ബ്ലോക്ക് അടിസ്ഥാത്തിൽ നടന്നു വരുന്നു. ഏതെങ്കിലും തരത്തിലുള്ള രോഗ ലക്ഷണങ്ങൾ കാണിക്കുന്ന പക്ഷി മൃഗാദികളെ നിരീക്ഷിക്കുന്നതിനും പരിശോധിക്കുന്നതിനുമായി ജില്ലയിൽ ക്ലിനിക്കൽ ലാബും, തിരുവല്ല മഞ്ഞാടിയിലുള്ള ഏവിയൻ ഡിസീസ് ഡയഗ്നോസിസ് ലാബ്, തിരുവനന്തപുരത്തുള്ള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആനിമൽ ഡിസീസ് എന്നിവ മുഖേന സാംപിളുകളുടെ പരിശോധന, പോസ്റ്റ്മോർട്ടം എന്നിവയും നടത്തും.
ENGLISH SUMMARY: Birds and animals are under observation in pathanamthitta
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.