May 31, 2023 Wednesday

Related news

February 22, 2023
January 23, 2023
January 8, 2023
January 3, 2023
December 28, 2022
June 18, 2022
June 16, 2022
May 22, 2022
April 21, 2022
April 3, 2022

ബിരിയാണി വിറ്റ യുവാവിന് ജാതീയ അധിക്ഷേപവും മർദ്ദനവും

Janayugom Webdesk
December 15, 2019 5:36 pm

ന്യൂഡൽഹി: താഴ്ന്ന ജാതിയിൽ പെട്ടയാൾ ബിരിയാണി വിറ്റതിന്റെ പേരിൽ മർദ്ദനം. ഗ്രേറ്റര്‍ നോയിഡയില്‍ ബിരിയാണി വില്‍പനക്കാരനായ ദലിത് യുവാവിന് നേരെയാണ് ഒരുസംഘം ആളുകളുടെ ആക്രമണം നടന്നത്. ജാതി പറഞ്ഞാണ് 43 കാരനായ ബിരിയാണി വില്‍പനക്കാരനു നേരെ ആക്രമണം അഴിച്ചുവിടുന്നത്. ആക്രമിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചു. താഴ്ന്ന ജാതിയില്‍പ്പെട്ട നിനക്ക് ബിരിയാണി വില്‍ക്കാന്‍ എങ്ങനെ ധൈര്യപ്പെട്ടുവെന്നാരോപിച്ചാണ് മര്‍ദ്ദിച്ചത്. സംഭവത്തില്‍ രബുപുര പൊലീസ് കേസെടുത്തു.

ബിരിയാണി വിറ്റതില്‍ ഇയാളോട് മാപ്പ് പറയാനും ആക്രമികള്‍ ആവശ്യപ്പെടുന്നുണ്ട്. ഇയാളുടെ സഹായികളും കൂടെ ജോലി ചെയ്യുന്നവരും ഭയന്നു മാറി നില്‍ക്കുന്നതും കാണാം. മറ്റാരും തന്നെ അക്രമികളെ പിടിച്ചു മാറ്റാനായി എത്തുന്നില്ല. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങള്‍ കണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മര്‍ദ്ദനമേറ്റ ബിരിയാണി വില്‍പനക്കാരനോട് പൊലീസ് വിവരങ്ങള്‍ ആരാഞ്ഞു. ജാതീയ അധിക്ഷേപം മാത്രമാണോ മറ്റെന്തെങ്കിലും കാരണങ്ങൾ ആക്രമണത്തിനു പിന്നിൽ ഉണ്ടോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കളടക്കം നിരവധി പേരാണ് ദൃശ്യങ്ങള്‍ ഷെയര്‍ ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.