നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം ദേശീയ അവധി ദിനമാക്കണമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കേന്ദ്രസർക്കാർ ഇതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. രാജാറഹാതിൽ സുഭാഷ് ചന്ദ്രബോസിനായി സ്മാരകമൊരുക്കുമെന്നും അദ്ദേഹത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി തുടങ്ങുമെന്നും മമത പറഞ്ഞു. യൂണിവേഴ്സിറ്റിയുടെ നിർമ്മാണ ചെലവ് പൂർണമായും സംസ്ഥാന സർക്കാരാണ് വഹിക്കുക. വിദേശ യൂണിവേഴ്സിറ്റുകളുമായി സുഭാഷ് ചന്ദ്രബോസ് സർവകലാശാലക്ക് സഹകരണമുണ്ടാവുമെന്നും അവർ പറഞ്ഞു. ഈ റിപബ്ലിക് ദിനത്തിലെ പരേഡ് സുഭാഷ് ചന്ദ്രബോസിനായി സമർപ്പിക്കുമെന്നും മമത പറഞ്ഞു.
സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പ് തന്നെ ആസൂത്രണ കമ്മിഷൻ, നാഷണൽ ആർമി എന്നിവക്ക് രൂപം കൊടുത്തത് സുഭാഷ് ചന്ദ്രബോസായിരുന്നു. ആസൂത്രണ കമ്മിഷൻ എന്ന ആശയത്തെ തന്നെ ഇല്ലാതാക്കിയത് ബിജെപി സർക്കാരാണെന്നും മമത കുറ്റപ്പെടുത്തി.
ENGLISH SUMMARY: birthday of subash chandra bose celebrate as national holiday says mamatha
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.