June 3, 2023 Saturday

Related news

May 31, 2023
May 26, 2023
May 9, 2023
May 4, 2023
May 2, 2023
April 12, 2023
April 7, 2023
March 25, 2023
March 24, 2023
March 20, 2023

ജനനനിരക്കില്‍ ആശങ്ക: ചൈനയില്‍ നവദമ്പതികള്‍ക്ക് 30 ദിവസം ശമ്പളത്തോടുകൂടിയ വിവാഹ അവധി

Janayugom Webdesk
ബെയ‍്ജിങ്
February 22, 2023 8:02 pm

ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ 30 ദിവസം ശമ്പളത്തോടുകൂടി വിവാഹ അവധി പ്രഖ്യാപിച്ച് ചെെന. ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി ഹെല്‍ത്താണ് വാര്‍ത്ത പുറത്തുവിട്ടത്. ഫെബ്രുവരിയോടെ പുതിയ ആനൂകൂല്യങ്ങള്‍ പ്രവിശ്യകള്‍ക്ക് പ്രാബല്യത്തില്‍ വരുത്താം. നിലവില്‍ ശമ്പളത്തോടുകൂടിയുള്ള വിവാഹ അവധി മൂന്ന് ദിവസമാണ്. പീപിള്‍സ് ഡെയ്‌ലി ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം, ചൈനയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവും കൽക്കരി നിര്‍മ്മാണ പ്രദേശമായ ഷാങ്‌സിയും മുപ്പത് ദിവസം വിവാഹ അവധി നല്‍കും. ഷാങ്ഹായ് പത്തും സിചുവാന്‍ മൂന്ന് ദിവസവുമായിരിക്കും നല്‍കുക.
കുറഞ്ഞ സാമ്പത്തിക വികസനമുള്ള പ്രവിശ്യകളിലും നഗരങ്ങളിലുമാണ് വിവാഹ അവധി നീട്ടിയിരിക്കുന്നത്. അവധിക്കുപുറമേ ഭവന സബ്‌സിഡിയും പുരുഷന്‍മാര്‍ക്കായുള്ള ശമ്പളത്തോടു കൂടിയ പിതൃത്വ അവധിയും തുടങ്ങി മറ്റ് നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നാണ് വിദ‍ഗ്‍ധര്‍ അഭിപ്രായപ്പെടുന്നു.1980 മുതല്‍ 2015 വരെ ഒറ്റ കുട്ടി നിയമം നടപ്പിലാക്കിയതോടെ 1000 പേര്‍ക്ക് 6.77 ശതമാനമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ചൈനയില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക് രേഖപ്പെടുത്തിയിരുന്നു. 

Eng­lish Sum­ma­ry: Birthrate Con­cerns: 30 Days of Paid Wed­ding Leave for New­ly­weds in China

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.