August 7, 2022 Sunday

Related news

August 4, 2022
October 26, 2021
June 27, 2021
March 17, 2021
December 5, 2020
November 29, 2020
November 27, 2020
October 23, 2020
March 5, 2020
January 5, 2020

ഇരുചക്ര വാഹനം ഓടിക്കുമ്പോൾ ധരിക്കുന്ന ഹെൽമറ്റിനുള്ള  ബിഐഎസ് മാനദണ്ഡം പരിഷ്കരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
November 27, 2020 9:08 pm

ഇരുചക്ര മോട്ടോർ വാഹനം ഉപയോഗിക്കുന്നവർക്കുള്ള ഹെൽമറ്റ് ( ഗുണമേന്മ നിയന്ത്രണം) സംബന്ധിച്ച പുതിയ ഉത്തരവ് കേന്ദ്ര ഉപരിതല ഗതാഗത, ദേശീയ പാത മന്ത്രാലയം പുറത്തിറക്കി. ഹെൽമറ്റുകളിൽ ബിഐഎസ്  സർട്ടിഫിക്കറ്റ്, ഗുണമേന്മ നിയന്ത്രണ ഉത്തരവ് (qual­i­ty con­trol order)എന്നിവ നിർബന്ധമാക്കി.

റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രീംകോടതി കമ്മിറ്റി, ഇന്ത്യയുടെ കാലാവസ്ഥയ്ക്ക് അനുയോജ്യമായ ഭാരം കുറഞ്ഞ ഹെൽമറ്റുകൾ പരിഗണിക്കുന്നത് സംബന്ധിച്ച്  പഠിക്കാൻ, പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.എയിംസിലെ ഡോക്ടർമാർ, ബി ഐ എസിലെ  ഉന്നത ഉദ്യോഗസ്ഥർ, വിവിധ മേഖലയിലെ വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന സമിതി,  വിഷയം വിശദമായി പഠിച്ച ശേഷം  2018 മാർച്ചിൽ, ഭാരം കുറഞ്ഞ ഹെൽമറ്റിന് ശുപാർശ ചെയ്തുകൊണ്ട് റിപ്പോർട്ട് സമർപ്പിക്കുകയും  മന്ത്രാലയം അത് അംഗീകരിക്കുകയും ചെയ്തു.

ഇതേതുടർന്നാണ് ബിഐഎസ്, ഹെൽമറ്റ് നിർമ്മാണത്തിന്റെ  മാനദണ്ഡങ്ങൾ പരിഷ്കരിച്ച്  ഭാരം കുറഞ്ഞ ഹെൽമറ്റുകൾക്ക്  അനുമതി നൽകിയിരിക്കുന്നത്. ഇരുചക്രവാഹന ഉപയോക്താക്കൾക്കായി, ബി ഐ എസ്  സർട്ടിഫിക്കറ്റ് ഉള്ള, ഹെൽമറ്റ് മാത്രമേ രാജ്യത്ത് നിർമ്മിക്കുകയും വിൽക്കുകയുംചെയ്യുന്നുള്ളൂ എന്ന് ഉറപ്പു വരുത്തുന്നതാണ് ഗുണമേന്മ നിയന്ത്രണ ഉത്തരവ്.ഇതുവഴി, രാജ്യത്ത് ഗുണമേന്മ കുറഞ്ഞ ഹെൽമറ്റുകൾ വിൽക്കുന്നത് തടയാൻ കഴിയും.

Eng­lish sum­ma­ry: BIS mark of Helmet 

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.