ബലാത്സംഗ കേസ്: കുറ്റം നിഷേധിച്ച് ഫ്രാങ്കോ മുളയ്ക്കല്‍

Web Desk

കോട്ടയം

Posted on August 13, 2020, 12:29 pm

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റം നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും ഫ്രാങ്കോ കോടതിയില്‍ പറഞ്ഞു. ദൈവത്തിന്റെ മുന്നിലുളള സത്യം കോടതിയുടെ തെളിയിക്കപ്പെടട്ടെ എന്ന് ഫ്രാങ്കോ മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിഷപ്പ് ഫ്രാങ്കോ കോടതിയില്‍ ഇന്ന് കുറ്റപത്രം വായിച്ചു കേള്‍പ്പിച്ചു. കേസിന്റെ വിചാരണ സെപ്റ്റംബര്‍ 16 ന് തുടങ്ങും. കോട്ടയം അഡീഷണല്‍ സെക്ഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിട്ടുളളത്. ആയിരം പേജുളള കുറ്റപത്രത്തില്‍ മൂന്ന് ബിഷപ്പുമാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളാണുളളത്.

കുറുവിലങ്ങാട് മഠത്തില്‍ വച്ച് 2014–16 കാലയളവില്‍ ബിഷപ്പ് ലൈംഗികമായി പീഡിപ്പിച്ചെന്ന് 2018 ജൂണ്‍ 27 നാണ് കന്യാസ്ത്രീ പരാതി നല്‍കിയത്. ബലാത്സംതം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരിക്കുന്നത്.

ENGLISH SUMMARY: bish­op fran­co case more updates

YOU MAY ALSO LIKE THIS VIDEO