ബിഷപ്പ് ഫ്രാങ്കോ ഹാജരായില്ല

താമസിക്കുന്നത് കണ്ടെയ്മെന്റ് സോണിലെന്ന് വിശദീകരണം
Web Desk

കോട്ടയം:

Posted on July 01, 2020, 10:03 pm

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഇന്നലെ വിചാരണ കോടതിയിൽ ഹാജരായില്ല. കഴിഞ്ഞമാസം ബിഷപ് ഹാജരാകാതിരുന്നതിനെ തുടർന്ന് ഇന്ന് നിർബന്ധമായും നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശം നൽകിയിരുന്നു.

എന്നാൽ താൻ താമസിക്കുന്ന സ്ഥലം കണ്ടെയ്മെന്റ് സോൺ ആയതിനാൽ കോടതിയിൽ ഹാജരാകുന്നതിന് അനുമതി ലഭിച്ചില്ലെന്ന് ഫ്രാങ്കോ അഭിഭാഷകൻ മുഖേന കോടതിയിൽ അറിയിച്ചു. ഇതേതുടർന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതി കേസ് 13ലേക്ക് മാറ്റി. കേസിൽ പ്രതിയെ കുറ്റപത്രം വായിച്ചുകേൾപ്പിക്കുന്നതിനാണ് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിരുന്നത്.

ENGLISH SUMMARY: Bish­op Fran­co did not attend

YOU MAY ALSO LIKE THIS VIDEO