Monday
18 Feb 2019

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് സന്ദർശിച്ചു

By: Web Desk | Thursday 4 October 2018 7:41 PM IST

കോട്ടയം: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ സന്ദര്‍ശിച്ച് ചങ്ങനാശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുംതോട്ടം. ഉച്ചയ്ക്ക് ശേഷമാണ് ആര്‍ച്ച്ബിഷപ് പാലാ സബ്ജയിലിലെത്തി ബിഷപ്പിനെ കണ്ടത്. കൈയില്‍ കരുതിയിരുന്ന പുസ്തകവും ബിഷപ്പിന് സമ്മാനിച്ചതായാണ് വിവരം.
ജയിലില്‍ സന്ദര്‍ശനം നടത്തുന്നത് തന്റെ പതിവുകളിലൊന്നാണെന്നും അത്തരത്തിലുള്ള സന്ദര്‍ശനമാണിതെന്നും ആര്‍ച്ച് ബിഷപ് പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവാളിയാണോ എന്ന് കോടതി തീരുമാനിക്കട്ടെയെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളി രൂപതാ മെത്രാന്‍ മാര്‍ മാത്യു അറയ്ക്കല്‍, സഹായ മെത്രാന്‍ ജോസ് പുളിക്കല്‍, മലങ്കര കത്തോലിക്കാ സഹായമെത്രാന്‍ ഐറേനിയൂസ് എന്നിവര്‍ ജയിലിലെത്തിയിരുന്നു. ക്രിസ്തു കുരിശിലേറ്റപ്പെട്ടത് തെറ്റുചെയ്തിട്ടാണോയെന്ന അറയ്ക്കല്‍ ബിഷപ്പിന്റെ ചോദ്യത്തൊട് സമൂഹമാധ്യമങ്ങളിടക്കം വിശ്വാസികള്‍ എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.
രാവിലെ ജോസ് കെ മാണി എംപിയും ജയിലില്‍ ബിഷപ്പിനെ സന്ദര്‍ശിച്ചിരുന്നു. ദിവസേനയെന്നോണം ബിഷപ്പിനെ സന്ദര്‍ശിച്ച് പിന്തുണ അറിയിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്.
Related News