Web Desk

തിരുവനന്തപുരം:

June 01, 2020, 9:19 pm

ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്ത ചുമതലയേറ്റു

Janayugom Online
ചീഫ് സെക്രട്ടറിയായി ചുമതലയേൽക്കാനെത്തിയ ഡോ. ബിശ്വാസ് മേത്തയെ സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് ബൊക്കെ നൽകി സ്വീകരിക്കുന്നു

സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറിയായി ഡോ. ബിശ്വാസ് മേത്ത ചുമതലയേറ്റു. ഇന്നലെ രാവിലെ 9.35 നാണ് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി അദ്ദേഹം ചുമതലയേറ്റത്. ഭാര്യ പ്രീതി മേത്തയും ഒപ്പമുണ്ടായിരുന്നു. സ്ഥാനമൊഴിഞ്ഞ ചീഫ് സെക്രട്ടറി ടോം ജോസ് അദ്ദേഹത്തെ ബൊക്കെ നൽകി സ്വീകരിച്ചു. തുടർന്ന് ചുമതല കൈമാറി.

കോവിഡിനെതിരായ പോരാട്ടം ജനകീയ യുദ്ധമായി മാറണമെന്നും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കാണ് ഇപ്പോൾ താൻ മുൻഗണന നൽകുന്നതെന്നും ബിശ്വാസ് മേത്ത പറഞ്ഞു. അഡീഷണൽ ചീഫ് സെക്രട്ടറിമാരായ ടി കെ ജോസ്, ആശാ തോമസ്, രാജഷ് കുമാർ സിങ്, അഡീഷണൽ ചീഫ് സെക്രട്ടറിയും ചീഫ് ഇലക്ട്രൽ ഓഫീസറുമായ ടിക്കാറാം മീണ, സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ, വിവിധ വകുപ്പുകളുടെ സെക്രട്ടറിമാർ എന്നിവരും പങ്കെടുത്തു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടന്ന കോവിഡ് ഉന്നതതല യോഗത്തിലും പുതിയ ചീഫ് സെക്രട്ടറി പങ്കെടുത്തു.

ENGLISH SUMMARY: bish­was metha took charge as new cheif secrtary

YOU MAY ALSO LIKE THIS VIDEO