August 18, 2022 Thursday

Related news

August 18, 2022
August 17, 2022
August 17, 2022
August 10, 2022
August 10, 2022
August 6, 2022
August 6, 2022
August 4, 2022
August 3, 2022
August 2, 2022

കാട്ടുപോത്തിനെ വെടിവച്ച നായാട്ടു സംഘത്തിലെ ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു

Janayugom Webdesk
രാജാക്കാട്
February 3, 2020 8:23 pm

തമിഴ്‌നാട് കുരങ്ങണി വനത്തിൽ കാട്ടുപോത്തിനെ വെടിവച്ച നായാട്ടു സംഘത്തിലെ ഒരാൾ കാട്ടുപോത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇടുക്കി തോണ്ടിമല സ്വദേശി മരിയപ്പനാണ് മരിച്ചത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന രാജകുമാരി സ്വദേശികളായ രണ്ട് പേരെ ശാന്തമ്പാറ പൊലീസ് പിടികൂടി തമിഴ്‌നാട് പൊലീസിന് കൈമാറി.

ഞായറാഴ്ച പത്തുമണിയോടെയാണ് രാജകുമാരി നോർത്ത് സ്വദേശികളായ കണ്ണൻകുളങ്ങര സാജു ഗീവർഗ്ഗീസ്, കാരപ്പള്ളിയിൽ രാജേഷ് കെ കെ, ബോഡിമെട്ടിന് സമീപം തോണ്ടിമല സ്വദേശി മരിയപ്പൻ എന്നിവർ ചേർന്ന് കുരങ്ങണി വനമേഖലയിലെ പുലിക്കുത്തിന് സമീപത്തുള്ള കാട്ടിൽ നിന്നും കാട്ടുപോത്തിനെ വെടിവച്ചത്.

വെടിവച്ച് വീണതിന് ശേഷം കാട്ടുപോത്തിനടുത്തെത്തിയപ്പോൾ പോത്ത് അക്രമിക്കുകയായിരുന്നു. പിന്തിരിഞ്ഞോടിയ മരിയപ്പനെ പുറകിൽ നിന്നും പോത്ത് കുത്തി വീഴ്തി. തുടർന്ന് പരിക്കേറ്റ മാരിയപ്പനെ സാജുവും രാജേഷും ചേർന്ന് തമിഴ്‌നാട് തേനി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൃഷിയിടത്തിൽ മുളക് പറിക്കുന്നതിനിടെ കൊടിയിൽ നിന്നും വീണ് പരിക്കേറ്റതെന്നാണ് ഇവർ പറഞ്ഞിരുന്നത്. തമിഴ്‌നാട് പൊലീസ് ശാന്തമ്പാറ സ്റ്റേഷനിൽ വിവരമറിയിക്കുകയും രാജേഷിനേയും, സാജുവിനേയും സ്റ്റേഷനിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തതിൽ നിന്നും നായാട്ടിനിടെ പോത്തിന്റെ ആക്രമണത്തിലാണ് മാരിയപ്പൻ മരിച്ചതെന്ന് വ്യക്തമായി.

തുടർന്ന് തമിഴ്‌നാട് പൊലീസിന് ഇരുവരെയും കൈമാറി. സ്ഥിരമായി വന്യ മൃഗങ്ങളെ വേട്ടയാടുന്ന ഇവർ ലൈസൻസില്ലാത്ത നാടൻ തോക്ക് ഉപയോഗിച്ചാണ് പോത്തിനെ വെടിവച്ചത്. തോക്ക് കാട്ടിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന് ഇവർ പൊലീസിന് മൊഴി നൽകി. കുരങ്ങണി പൊലീസും വനം വകുപ്പും ഇവർക്കെതിരേ കേസ് എടുത്തിട്ടുണ്ട്. വനമേഖലയിൽ അതിക്രമിച്ച് കടക്കൽ, വന്യമൃഗങ്ങളെ വേട്ടയാടൽ, അനധികൃതമായി ആയുധം കയ്യിൽ സൂക്ഷിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. പോസ്റ്റ്മോർട്ടത്തിന് ശേഷം മരിയപ്പന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Eng­lish Sum­ma­ry: Bison was killed one of the hunters.

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.