Web Desk

June 13, 2020, 2:23 pm

പ്രമേഹം നിയന്ത്രിക്കാന്‍ ഇനി പാവയ്ക്കാ ജ്യൂസിന് ആകുമോ?

Janayugom Online

രാജ്യത്ത് പ്രമേഹ രോഗികള്‍ കൂടിവരുന്നതായാണ് നാം കാണുന്നത്. പ്രമേഹം വിവിധ തരത്തിലുണ്ട്. ടൈപ്പ് 2 പ്രമേഹത്തിന്റെ പിടിയിലാണ് നമ്മുടെ രാജ്യത്തെ 50 മില്യണിലും അധികം ആളുകള്‍ എന്നത് ഞെട്ടല്‍ ഉണ്ടാക്കും. പ്രമേഹത്തെ മരുന്ന് കൊണ്ട് നിയന്ത്രിച്ച് വരുന്നതാണ് നാം കാണുന്നത്.

എന്നാല്‍ മരുന്ന് മാത്രം മതിയോ. പ്രകൃതി ദത്തമായ വഴികള്‍ നമുക്ക് ചുറ്റും ഉണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനുള്ള ഒരു വഴിയാണ് അടുക്കള തോട്ടത്തിലെ നമ്മുടെ പാവയ്ക്ക/ കയ്പ്പയ്ക്കക്ക് കഴിയും. പച്ചക്കറിയില്‍ അധികം ആരാധകര്‍ ഇല്ലാത്ത ഒരാളാണ് പാവയ്ക്ക. എന്നാല്‍ വിറ്റാമിന്‍,മിനറലുകള്‍,നാരുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും അമിതാഹാരത്തില്‍ നിന്ന് രക്ഷിക്കാനും പാവയ്ക്ക കഴിയും.

പ്രമേഹം നിയന്ത്രിക്കാനുള്ള ഘടകങ്ങള്‍ നിറഞ്ഞ പാവയ്ക്ക ചാറാന്റിന് ‚പോളിപെപ്റ്റായിട് 2 എന്നി ഘടകങ്ങള്‍ ഉണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറച്ച് ഹൃദയാഘാതത്തില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യും. ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ചര്‍മ്മത്തിലെ കോശങ്ങളെ സംരക്ഷിക്കുകയും ചര്‍മം പ്രായമാകുന്നത് തടയുകയും ചെയ്യും.

കയ്പ് രുചിയുള്ള പാവയ്ക്ക ജ്യൂസ് ചില വഴിയിലൂടെ കയ്പ് കുറയ്ക്കാന്‍ കഴിയും. ഉപ്പും കുറച്ച് നാരാങ്ങ നീരും ചേര്‍ത്താല്‍ കയ്പ് കുറയ്ക്കാന്‍ സാധിക്കും. വെറും വയറ്റില്‍ ഈ ജ്യൂസ് കുടിക്കുന്നതാണ് ഉത്തമം. അതുകൊണ്ട് രാവിലെയാണ് ജ്യൂസ് കുടിക്കാന്‍ നല്ല സമയം. ഇത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുണകരമാകും.

ENGLISH SUMMARY:bitter gourd can help to cure sug­ar level?
You may also like this video