28 May 2024, Tuesday

Related news

May 28, 2024
May 26, 2024
May 26, 2024
May 25, 2024
May 25, 2024
May 22, 2024
May 22, 2024
May 21, 2024
May 18, 2024
May 18, 2024

പെൺകുട്ടിയെ പീഡിപ്പിച്ച ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Janayugom Webdesk
കയ്പമംഗലം
August 28, 2021 9:14 pm

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് വർഷങ്ങളോളം പീഡിപ്പിച്ച കേസിൽ ബിജെപി പ്രവർത്തകനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. ശ്രീനാരായണപുരം ആല സ്വദേശി കൊച്ചാറ വീട്ടിൽ ജിഷ്ണു (24) വിനെയാണ് മതിലകം എസ്എച്ച്ഒ ടി കെ ഷൈജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. നാല് വർഷത്തോളമായി ഇയാൾ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു വരികയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ വീട്ടുകാരില്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് പീഡിപ്പിച്ചിരുന്നതെന്നും പെൺകുട്ടിയെ ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ പരാതിയിൽ മതിലകം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്റ് ചെയ്തു.

Eng­lish sum­ma­ry; BJP activist arrest­ed for molest­ing girl

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.