Web Desk

ഹൈദരാബാദ്

December 29, 2020, 5:56 pm

അനധികൃത കെട്ടിടം പാര്‍ട്ടി ഓഫീസാക്കി ബിജെപി പ്രവര്‍ത്തകന്‍: നീക്കം കോര്‍പ്പറേഷന്‍ നടപടി ഒഴിവാക്കാന്‍

Janayugom Online

തെലങ്കാനയില്‍ കോര്‍പ്പറേഷന്‍ നടപടിയില്‍ നിന്ന് ഒഴിവാകാന്‍ അനധികൃത കെട്ടിടം പാര്‍ട്ടി ഓഫീസാക്കി ബിജെപി പ്രവര്‍ത്തകന്‍. അനധികൃത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ രാമകൃഷ്ണന് നേരത്തെ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിനെതിരെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചതിന് പിന്നാലെയാണ് ബിജെപി നേതാവ് ജെ രാമകൃഷ്ണന്‍ കെട്ടിടം പാര്‍ട്ടി ഓഫീസാക്കിയത്.

ഡിസംബര്‍ 17നാണ് ഗ്രേറ്റര്‍ ഹൈദരാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ രാമകൃഷ്ണന് നോട്ടീസ് നല്‍കിയത്. സെക്കന്ദരാബാദ് കണ്‍ന്റോണ്‍മെന്റ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയായിരുന്ന രാമകൃഷ്ണന്‍ അഞ്ച് നില കെട്ടിടമാണ് അനുമതിയില്ലാതെ നിര്‍മ്മിച്ചത്. 1995ലെ ബില്‍ഡിങ് നിയമങ്ങള്‍ ലംഘിച്ചാണ് കെട്ടിടം നിര്‍മ്മിച്ചതെന്ന് കാരണകാണിക്കല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നു. ഏഴ് ദിവസത്തിനകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി നല്‍കാന്‍ രാമകൃഷ്ണന്‍ തയ്യാറായിരുന്നില്ല. അതേസമയം രാഷ്ട്രീയ പകപോക്കലാണ് ഇതിനുപിന്നിലെന്ന് രാമകൃഷ്ണന്‍ ആരോപിക്കുന്നു.

പാര്‍ട്ടി ഓഫീസായാല്‍ കെട്ടിടം പൊളിക്കുന്നത് കോര്‍പ്പറേഷന് ദുഷ്കരമാകുമെന്ന ദുഷ്ടലാക്കാണ് ഇത്ര പെട്ടെന്ന് കെട്ടിടം ബിജെപി ഓഫീസാക്കാന്‍ തീരുമാനിച്ചതെന്ന് പ്രദേശികവൃത്തങ്ങളുടെ വിലയിരുത്തല്‍.

Eng­lish Sum­ma­ry: BJP activist turns ille­gal build­ing into par­ty office: Move to avoid cor­po­ra­tion action

You may like this video also