Web Desk

ഭോപ്പാല്‍

January 20, 2020, 5:50 pm

പ്രകടനത്തിനിടെ വനിതാ ഡെപ്യൂട്ടി കലക്​ടറെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്​ത സംഭവം; ഒരാൾ അറസ്റ്റിൽ- വീഡിയോ

Janayugom Online

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് മധ്യപ്രദേശിലെ രാജ്​ഗറില്‍ നടത്തിയ പ്രകടനത്തിനിടെ വനിതാ ഡെപ്യൂട്ടി കലക്​ടറെ ബിജെപി പ്രവർത്തകർ കൈയേറ്റം ചെയ്​ത സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. രാജ്​ഗര്‍ ഡെപ്യൂട്ടി കലക്​ടര്‍ പ്രിയ വര്‍മയെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ​കൈയേറ്റം ചെയ്തത്.

നിരോധനാജ്ഞ നിലനില്‍ക്കെ രാജ്​ഗറില്‍ ബി.ജെ.പി നടത്തിയ റാലി തടഞ്ഞതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 17 പേരെ പൊലീസ്​ അറസ്റ്റ് ചെയ്​തിരുന്നു. ​പ്രതിഷേധക്കാരെ തടയാന്‍ ജില്ലാ കലക്​ടര്‍ നിവേദിതയും നേരി​ട്ടെത്തിയിരുന്നു.‌​ പ്രകടനം നടത്തിയവരെ തടയാന്‍ ശ്രമിച്ച പ്രിയ വര്‍മയെ വളഞ്ഞ പ്രവര്‍ത്തകര്‍ മുടി പിടിച്ച്‌​ വലിക്കുകയും തള്ളിമാറ്റുകയുമായിരുന്നു.

പ്രിയ വര്‍മയുടെ പരാതിയില്‍​​ രണ്ടുപേര്‍​ക്കെതിരെ പൊലീസ്​ എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തിരുന്നു. ഇതെ തുടര്‍ന്നാണ്​ അറസ്​റ്റ്​. നിരോധാനാഞ്ജ ലംഘിച്ച 124 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

വീഡിയോ കാണാം;

Eng­lish Sum­ma­ry: BJP activists attack wom­en’s deputy col­lec­tor dur­ing protests, One was arrested.

you may also like this video;