ഡൽഹിയിൽ കേന്ദ്രമന്ത്രി അമിത് ഷായുടെ തെരഞ്ഞെടുപ്പ് റാലിയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച യുവാവിന് ബിജെപി പ്രവർത്തകരുടെ ക്രൂരമർദനം. ഡൽഹിയിലെ ബാബർപുരിൽ അമിത് ഷാ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. ബാബർപുരിൽ ഒരു കൂട്ടം യുവാക്കൾ പൗരത്വ ഭേദഗതി നിയമത്തിനെതിരെ മുദ്രാവാക്യം മുഴക്കിയതാണ് ബിജെപി പ്രവർത്തകരെ പ്രകോപിപ്പിച്ചത്.
സംഘത്തിലെ ഒരു യുവാവിനെ തെരഞ്ഞുപിടിച്ചു ബിജെപി പ്രവർത്തകർ മർദ്ദിക്കുകയായിരുന്നുവെന്ന് ദൃകസാക്ഷികൾ പറഞ്ഞു. സംഭവം സംഘർഷത്തിലേക്ക് തിരിഞ്ഞതോടെ അമിത് ഷായുടെ നിർദേശപ്രകാരം യുവാക്കളെ സംഭവസ്ഥലത്തുനിന്ന് മാറ്റുകയായിരുന്നു.
ബിജെപി അധികാരത്തിലേറിയാൽ ഡൽഹിയെ ലോകോത്തര നിലവാരമുള്ള നഗരങ്ങളിലൊന്നാക്കുമെന്നു പ്രഖ്യാപിച്ച അമിത് ഷാ, കോൺഗ്രസും ആം ആദ്മി പാർട്ടിയും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് റാലിയിൽ ആരോപിച്ചു.
ഷഹീൻ ബാഗിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധത്തെ രൂക്ഷഭാഷയിൽ വിമർശിച്ച അമിത് ഷാ, വോട്ട് ചെയ്യുമ്പോൾ ഷഹീൻ ബാഗിനോടുള്ള എതിർപ്പു പ്രകടിപ്പിക്കാനും ആഹ്വാനം ചെയ്തു.
English Summary: BJP activists brutalize young man.
you may also like this video;