June 6, 2023 Tuesday

Related news

June 6, 2023
June 6, 2023
June 5, 2023
June 3, 2023
June 2, 2023
June 2, 2023
May 31, 2023
May 31, 2023
May 30, 2023
May 30, 2023

മുസാഫർനഗറിൽ വീണ്ടും കലാപത്തിനൊരുങ്ങി ബിജെപി

Janayugom Webdesk
December 22, 2019 10:01 pm

മുസാഫർനഗർ: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വ്യാപക അക്രമം. നിരവധി വാഹനങ്ങളും പള്ളികളും തകർത്തതായാണ് റിപ്പോർട്ട്. 2013‑ൽ മുസാഫർ നഗറിലുണ്ടായ കലാപത്തിന് പിന്നിൽ പ്രവർത്തിച്ച സഞ്ജീവ് ബലിയാൻ എം പിയാണ് ഈ ആക്രമണങ്ങൾക്ക് പിന്നിലെന്നാണ് പുതിയ വെളിപ്പെടുത്തലുകൾ.

you may also like this video


കോൺഗ്രസ് നേതാവും മുൻ എംപിയുമായ സൈദുസ്സാമാന്റെ നാലു കാറുകളും അക്രമിസംഘം കത്തിച്ചു. അക്രമത്തിനു പിന്നിൽ ആർ.എസ്.എസുകാരാണെന്ന് അദ്ദേഹത്തിന്റെ മകൻ സൽമാൻ സയ്യിദ് ആരോപിച്ചു. പോലീസും ആർ.എസ്.എസും നടത്തുന്ന അക്രമങ്ങൾക്കിടയിലും കനത്ത പ്രതിഷേധമാണ് യു.പിയിൽ നടക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറുകയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.