July 4, 2022 Monday

Latest News

July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022
July 4, 2022

കോവിഡ്‌ പ്രോട്ടോക്കോളും ഹൈക്കോടതി വിധിയും ലംഘിച്ച്‌ സംസ്ഥാനത്ത്‌ ബിജെപി-കോൺഗ്രസ്‌ അഴിഞ്ഞാട്ടം

Janayugom Webdesk
August 26, 2020

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ  കോവിഡ് പ്രോട്ടോക്കോള്‍ നിബന്ധനകള്‍ ലംഘിച്ച്   സംസ്ഥാനത്തിന്റെ പല ഭാഗത്തും  പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും അഴിഞ്ഞാട്ടം. സെക്രട്ടറിയേറ്റിലെ തീപിടുത്തവുമായി ബന്ധപ്പെട്ടാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ തലസ്ഥാനത്ത് ഇത്തരമൊരു പ്രവര്‍ത്തി നടത്തുന്നത്. തീപ്പിടുത്തത്തില്‍ ഏതാനും പേപ്പറുകള്‍ മാത്രമാണ് ഭാഗികമായി കത്തിപ്പോയതെന്ന് വ്യക്തമായിട്ടും കോണ്‍ഗ്രസും ബിജെപിയും കളളക്കഥകള്‍ മെനഞ്ഞടുക്കുകയാണ്.

അതേ സമയം, സെക്രട്ടറിയറ്റിലെ തീപിടിത്തത്തെ കുറിച്ച് പ്രത്യേക സംഘം തെളിവെടുപ്പ് തുടങ്ങി.സ്‌പെഷ്യൽ സെൽ എസ് പി അജിത്തിന്റെ നേതൃത്വത്തിലാണ്‌ പരിശോധന. ഫൊനറൻസിക്‌ സംഘവും ഒപ്പമുണ്ട്‌.  ഉദ്യോഗസ്ഥ സംഘവും പൊലീസും ഉടൻ  റിപ്പോർട്ട് നൽകും.

എഡിജിപി മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ പ്രത്യേകഅന്വേഷണ സംഘത്തെ ഇന്നലെതന്നെ സർക്കാർ നിയോഗിച്ചിരുന്നു. ഹെഡ്‌ക്വട്ടേഴ്‌സ്‌ ഐജി പി വിജയൻ ദൈനംദിന മേൽനോട്ടം വഹിക്കും. തിപിടിത്തത്തിന്റെ സാങ്കേതിക കാരണങ്ങൾ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാൻ ഡിസാസ്‌റ്റർ മാനേജ്‌മെൻറ്‌ കമ്മീഷണർ ഡോ.കൗശികിന്റെ നേതൃത്വത്തിലുള്ള സംഘത്തേയും നിയോഗിച്ചിട്ടുണ്ട്‌.

സെക്രട്ടറിയേറ്റ്‌ കെട്ടിടങ്ങളുടെ  ചുമതലയുള്ള പൊതുമരാമത്ത്‌ വകുപ്പ്‌ കെട്ടിടവിഭാഗം ചീഫ്‌ എഞ്ചിനീയറോട്‌ മന്ത്രി ജി സുധാകരൻ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.