ബിജെപി ആസ്ഥാനത്തേക്ക് സിപി എം മാര്‍ച്ച്

Web Desk
Posted on October 17, 2017, 1:29 pm

ന്യൂഡല്‍ഹി . കേരളത്തില്‍ സിപിഐ എം പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കും നേരെ ആര്‍എസ്എസ് ബിജെപിക്കാര്‍ തുടരുന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ബിജെപി ആസ്ഥാനത്തേക്ക് സിപിഐ എം ആഹ്വാനം ചെയ്ത മാര്‍ച്ച് തുടങ്ങി.

വിത്തല്‍ഭായി പട്ടേല്‍ ഹൗസ് പരിസരത്തുനിന്നാരംഭിച്ച മാര്‍ച്ചിന് പാര്‍ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പൊളിറ്റ്ബ്യൂറോയിലെ മറ്റ് അംഗങ്ങളുമാണ് നേതൃത്വം നല്‍കുന്നത്. സംഘ പരിവാള്‍ ആക്രമണത്തിനെതിരെ മുദ്രാവാക്യങ്ങളും ബാനറുകളുമായി നിരവധി പേരാണ് മാര്‍ച്ചില്‍ അണിനിരന്നിട്ടുള്ളത്.