സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

Web Desk
Posted on November 27, 2017, 9:26 am

കണ്ണൂര്‍: കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു.

കൊവ്വല്‍ ഹൗസില്‍ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവര്‍ക്കാണ് വെട്ടേറ്റത്. മാരകായുധങ്ങളുമായെത്തിയ ആര്‍എസ്എസ്-ബിജെപി പ്രവർത്തകരാണ് വെട്ടിപ്പരുക്കേല്‍പ്പിച്ചത്.

തലക്കും കൈകള്‍ക്കും വെട്ടേറ്റ അനിരുദ്ധിനെ തലശേരി ഗവ.ആശുപത്രിയിലും റിജുവിനെ കൂത്തുപറമ്പ് ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.

സംഭവത്തില്‍ ഒരു ആര്‍എസ്എസ് പ്രവര്‍ത്തകനെ പൊലീസ് പിടികൂടിയതായി റിപ്പോർട്ടുണ്ട്.