4 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 1, 2024
October 1, 2024
September 27, 2024
September 27, 2024
September 25, 2024
September 25, 2024
September 24, 2024
September 22, 2024
September 21, 2024
September 20, 2024

ബിജെപിയുടെ പ്രവാചകനിന്ദ ; പ്രവാസികള്‍ ആശങ്കയില്‍

Janayugom Webdesk
June 7, 2022 10:51 am

ബിജെപി വക്താക്കളുടെ പ്രവാചകനിന്ദയെ തുടർന്ന്‌ ഗൾഫ്‌ രാജ്യങ്ങളിൽ ഇന്ത്യക്കെതിരായി ഉയരുന്ന രോഷത്തിൽ വിറങ്ങലിച്ച്‌ മോഡിസർക്കാരും ബിജെപിയും. ഇന്ത്യൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനം സമൂഹമാധ്യമങ്ങളിൽ പടരുന്നു. പല ഗൾഫ്‌ രാജ്യങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കി. ബഹിഷ്‌കരണം വ്യാപകമായാൽ ഇന്ത്യയുടെ വാണിജ്യതാൽപ്പര്യങ്ങൾക്കും തിരിച്ചടിയാകും.

ലക്ഷക്കണക്കിന്‌ ഇന്ത്യൻ പ്രവാസികൾ ഗൾഫ്‌ രാജ്യങ്ങളിലുണ്ട്‌. ഇവരുടെ ഭാവിയും തുലാസിലാകും. ടിവി ചർച്ചകളിലും മറ്റും എന്തും പറയാമെന്ന നിലയിലേക്ക്‌ ബിജെപി നേതാക്കളെ എത്തിച്ചതിന്റെ ഉത്തരവാദിത്വം പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമുണ്ട്‌. ഇന്ത്യയുടെ വ്യാപാര പങ്കാളികളിൽ മൂന്നു നാലും അഞ്ചും സ്ഥാനങ്ങളിൽ യുഎഇയും സൗദിയും ഇറാഖുമാണ്‌. 2021–-22 വർഷത്തിൽ ഏഴ്‌ ഗൾഫ്‌ രാജ്യവുമായുള്ള ആകെ വ്യാപാരം 14.17 ലക്ഷം കോടി രൂപയുടേതാണ്‌.

രാജ്യത്തിന്റെ ആകെ കയറ്റിറക്കുമതിയുടെ 18.3 ശതമാനമാണിത്‌. യുഎഇയുമായി മാത്രം 5.47 ലക്ഷം കോടിരൂപയുടെ വ്യാപാരമുണ്ട്‌. ഗൾഫ്‌ രാജ്യങ്ങളുമായുള്ള വ്യാപാരത്തിൽ മുൻവർഷത്തെ അപേക്ഷിച്ച്‌ 2021–-22 ൽ 77 ശതമാനം വർധനയുണ്ട്‌. യുഎഇയുമായി മെയ്‌ ഒന്നിന്‌ സ്വതന്ത്രവ്യാപാര കരാറും നിലവിൽ വന്നു. മോഡി സർക്കാർ ഒപ്പിട്ട ഏക സ്വതന്ത്ര വ്യാപാര കരാറാണിത്‌.ഇതുപ്രകാരം 97 ശതമാനം ഇന്ത്യൻ ഉൽപ്പന്നങ്ങളും തീരുവരഹിതമായി യുഎഇ വിപണിയിൽ പത്തുവർഷം കൊണ്ടെത്തും. 90 ശതമാനം യുഎഇ ഉൽപ്പന്നങ്ങളും തീരുവരഹിതമാകും. ഗൾഫ്‌ വ്യാപാരം വർധിപ്പിക്കാൻ കിണഞ്ഞുശ്രമിക്കുമ്പോഴാണ്‌ പ്രവാചകനിന്ദാ വിവാദം

പ്രവാസി ഇന്ത്യക്കാർ ഏറെയുള്ളതിനാൽ ഗൾഫിൽനിന്ന്‌ ഇന്ത്യയിലേക്കുള്ള പണമൊഴുക്കും നിർണായകമാണ്‌. 2017ൽ ആകെ വിദേശപണത്തിൽ 54 ശതമാനവും ഗൾഫ്‌ രാജ്യങ്ങളിൽനിന്നാണ്‌. യുഎഇയിൽ 34 ലക്ഷവും സൗദിയിൽ 26 ലക്ഷവും കുവൈത്തിൽ പത്ത്‌ ലക്ഷവും ഇന്ത്യക്കാരുണ്ട്‌.
ബിജെപി വക്താവിന്റെ പ്രവാചകനിന്ദയിൽ കുവൈത്തിൽ പ്രതിഷേധം രൂക്ഷം. സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ പിൻവലിച്ചു തുടങ്ങി. തുടക്കമെന്നോണം അൽ അർദിയ കോ– ഓപ്പറേറ്റീവ്‌ സൊസൈറ്റിയാണ്‌ കടയിലെ ഷെൽഫുകളിൽനിന്ന്‌ ഇന്ത്യൻ നിർമിത ഉൽപ്പന്നങ്ങൾ പിൻവലിച്ചു. അരിയും ചായപ്പൊടിയും സുഗന്ധവ്യഞ്ജനങ്ങളും ഉൾപ്പെടെയുള്ളവ കടയുടെ ഒരു ഭാഗത്തേക്ക്‌ മാറ്റി പ്ലാസ്‌റ്റിക്‌ ഷീറ്റുകൊണ്ട്‌ മറച്ചിരിക്കുകയാണ്‌. ഇന്ത്യൻ ഉൽപ്പന്നങ്ങൾ പിൻവലിച്ചതായി അറബിയിലുള്ള അറിയിപ്പും നൽകി.

ആകെയുള്ള 1.35 കോടി പ്രവാസി ഇന്ത്യക്കാരിൽ 87 ലക്ഷംപേരും ഗൾഫ്‌ രാജ്യങ്ങളിലാണെന്നിരിക്കെ, സാഹചര്യങ്ങൾ വഷളാകുന്നത്‌ ഇവരുടെയൊക്കെ ജീവിതത്തിൽ പ്രതിസന്ധിയുണ്ടാക്കുമെന്ന ആശങ്കയും ശക്തമാണ്‌.രാജ്യാന്തരതലത്തിൽ ഇന്ത്യയെ പ്രതിരോധത്തിലാക്കിയ ബിജെപി നേതാക്കളുടെ പ്രവാചകനിന്ദാ വിഷയത്തിൽ മോഡി സർക്കാരിനെ കടന്നാക്രമിച്ച്‌ പ്രതിപക്ഷ നേതാക്കളും. ബിജെപിയുടെ ലജ്ജാകരമായ മതഭ്രാന്ത്‌ ഇന്ത്യയെ ഒറ്റപ്പെടുത്തുക മാത്രമല്ല, ആഗോളതലത്തിൽ പ്രതിച്ഛായയെ മോശപ്പെടുത്തി

Eng­lish Summary:BJP’s blas­phe­my; Expa­tri­ates worried

you may also like this video:

TOP NEWS

October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024
October 4, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.