പ്രത്യേക ലേഖകൻ

ന്യൂഡൽഹി

February 22, 2020, 5:23 pm

വ്യജമെന്ന പേരിൽ അർഹരായവരുടെ റേഷൻകാർഡുകൾ റദ്ദാക്കി ബിജെപി

Janayugom Online

പട്ടിണി മരണം തുടരുന്ന ഝാർഖണ്ഡിൽ വ്യാജമെന്ന പേരിൽ കഴിഞ്ഞ ബിജെപി സർക്കാർ റദ്ദാക്കിയത് അർഹരായവരുടെ റേഷൻ കാർഡുകളെന്ന് റിപ്പോർട്ട്. വ്യാജമെന്ന പേരിൽ റദ്ദാക്കിയ 88 ശതമാനം റേഷൻ കാർഡുകൾക്കും യഥാർഥ ഉടമകളുണ്ടെന്നാണ് നൊബേൽ സമ്മാന ജേതാക്കളായ അഭിജിത് ബാനർജി, എസ്തർ ഡഫ്ളോ എന്നിവർ സ്ഥാപിച്ച ജെ പാൽ എന്ന സംഘടന നടത്തിയ പഠന റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ മാത്രം സർക്കാർ 11.64 ലക്ഷം റേഷൻ കാർഡുകളാണ് റദ്ദാക്കിയത്. ഝാർഖണ്ഡ‍ിലെ പത്ത് ജില്ലകളിലെ 3901 വീടുകളാണ് സംഘടനയിലെ സാമ്പത്തിക വിദഗ്ധരായ കാർത്തിക് മുരളീധരൻ, സന്ദീപ് സുഖന്ദർ എന്നിവർ പഠനം നടത്തിയത്. സർവേ നടത്തിയ പത്ത് ജില്ലകളിൽ ആകെയുള്ള 2,449610 റേഷൻ കാർഡുകളിൽ 144,161 എണ്ണമാണ് കഴിഞ്ഞ ബിജെപി സർക്കാർ റദ്ദാക്കിയത്.

you may also like this video;


2016ൽ ആരംഭിച്ച റേഷൻ കാർഡ് റദ്ദാക്കൽ നടപടി 2018ലാണ് അവസാനിച്ചത്. ആധാറുമായി ബന്ധിപ്പിക്കാത്ത റേഷൻ കാർഡുകൾ റദ്ദാക്കുമെന്ന് 2017ലാണ് സർക്കാർ പ്രഖ്യാപിച്ചത്. ഇതിന്റെ തുടർ നടപടിയായാണ് റേഷൻ കാർഡുകൾ റദ്ദാക്കിയത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഝാർഖണ്ഡിൽ 23 പട്ടിണി മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. പട്ടിണി മൂലം മരിച്ച 23 പേർക്കും റേഷൻ ആനുകൂല്യങ്ങൾ ലഭിച്ചിരുന്നില്ലെന്ന് പിന്നീട് നടന്ന അന്വേഷണ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2017 സെപ്റ്റംബർ 28ന് പടിനൊന്ന് വയസുകാരിയും സിംദേഗ ജില്ലാ സ്വദേശിയുമായ സന്തോഷി കുമാരിയുടെ കുടംബത്തിന്റെ റേഷൻ കാർഡും റദ്ദാക്കിയവയിൽ ഉൾപ്പെടുന്നു. എന്നാൽ റേഷൻ കാർഡ് റദ്ദാക്കുന്ന നടപടിയെ താൻ എതിർത്തിരുന്നുവെന്ന് മുൻ ബിജെപി നേതാവും അന്നത്തെ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രിയുമായിരുന്ന സരയു റോയ് പ്രതികരിച്ചു.