ബിജെപി ഇനിയൊരിക്കലും അധികാരത്തില്‍ വരില്ലെന്ന് ”ബിജെപി” സ്ഥാനാര്‍ഥി

Web Desk
Posted on March 24, 2019, 1:55 pm

രാജ്യത്തെ രാഷ്ട്രീയ സാഹചര്യം മാറി, ബിജെപി ഇനിയൊരിക്കലും അധികാരത്തില്‍ വരില്ല, — വടക്കന്‍ കലബുറഗിയില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥി ഉമേഷ് ജാദവിന്‍റെ പ്രഖ്യാപനംകേട്ടിരുന്നവരെല്ലാം അന്തംവിട്ടു. സ്വന്തം പാര്‍ട്ടി അധികാരത്തില്‍ വരില്ലെന്ന്  ഉമേഷ് ജാദവ് എന്ത് ഉദ്ദേശിച്ചാണ് പറഞ്ഞതെന്ന് കേട്ടിരുന്നവര്‍ ആലോചിച്ചു.

സദസ്സില്‍ കൂട്ടച്ചിരി ഉയര്‍ത്തിയ പ്രഖ്യാപനത്തിന് പിന്നില്‍ മറ്റൊന്നുമല്ല കാരണം. അടുത്തിടെ കോണ്‍ഗ്രസ് വിട്ട നേതാവിന്‍റെഓര്‍മ്മകയിലായിരുന്നു അദ്ദേഹം.  ശുദ്ധ അബദ്ധമാണെന്ന് തിരിച്ചറിഞ്ഞ ഉടനെ നേതാവ് തിരുത്തി. ഇനി കോണ്‍ഗ്രസ് അധികാരത്തില്‍ വരില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചതെന്ന് അദ്ദേഹം പറഞ്ഞു.