Monday
24 Jun 2019

വെള്ളമില്ല; പ്രതിഷേധിച്ച സ്ത്രീകളോട് വോട്ട് നല്‍കിയാല്‍ വെള്ളം തരാമെന്ന് ബിജെപി നേതാവ്

By: Web Desk | Monday 15 April 2019 5:20 PM IST


രാജ്‌കോട്ട്: ജലദൗര്‍ലഭ്യത്തെത്തുടര്‍ന്ന് പ്രതിഷേധിച്ച സ്ത്രീകള്‍ക്കിടയില്‍ വോട്ട് ചോദിച്ച് ബിജെപി സ്ഥാനാര്‍ഥിയും മന്ത്രിയുമായ കുന്‍വര്‍ജി ബവാലിയ നല്‍കി മറുപടി വിവാദമാകുന്നു.
‘എനിക്ക് വോട്ടു ചെയ്യുമോ? എന്ന് കുന്‍വര്‍ജി പ്രതിഷേധത്തിനെത്തിയ സ്ത്രീകളോട് ചോദിച്ചു.
അതേസമയം സര്‍ക്കാര്‍ നല്‍കുമെന്ന് പ്രതീക്ഷിച്ചിരുന്ന വെള്ളം ഇതുവരെ ലഭിച്ചിരുന്നില്ലെന്ന് ബാവലിയയ്ക്ക് പ്രതിഷേധകര്‍ മറുപടിയും നല്‍കി.
കഴിഞ്ഞതവണയും ഞാന്‍ നിങ്ങളോട് വോട്ട് അഭ്യര്‍ഥിച്ചിരുന്നു. എന്നാല്‍ 55 ശതമാനം വോട്ട് മാത്രമാണ് നിങ്ങള്‍ എനിക്ക് നല്‍കിയതെന്നാണ് മന്ത്രികൂടിയായ സ്ഥാനാര്‍ഥി ജനങ്ങള്‍ക്ക് നല്‍കിയ മറുപടി.
നിങ്ങള്‍ നല്‍കുന്ന വോട്ടിനനുസരിച്ചായിരിക്കും നിങ്ങള്‍ക്ക് വെള്ളം ലഭിക്കുകയെന്ന് ബവലിയ്‌ക്കൊപ്പമെത്തിയ മറ്റൊരു സ്ഥാനാര്‍ഥി ഭരത് ഭോഗാരായും പ്രതിഷേധകരോട് പറഞ്ഞു.
കഴിഞ്ഞവര്‍ഷമാണ് ബാവലിയ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്.
ഏപ്രില്‍ 23നാണ് ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് നടക്കുക. മെയ് 23ന് വോട്ടെണ്ണും.