Web Desk

ചെന്നെെ

February 10, 2020, 6:59 pm

സംവരണ നയം ബിജെപി അട്ടിമറിക്കുന്നു: ഡിഎംകെ നേതാവ് സ്റ്റാലിൻ

Janayugom Online

ബിജെപി അധികാരത്തിലെത്തിയ ശേഷം രാജ്യത്തെ സംവരണ നയം അട്ടിമറിക്കപ്പെട്ടുവെന്ന് ഡിഎംകെ. സംവരണത്തെ കുറിച്ച് കേന്ദ്ര മന്ത്രിമാരും ചില ബിജെപി നേതാക്കളും നടത്തുന്ന പ്രസ്താവനകൾ ആശയക്കുഴപ്പം സൃഷ്ടിക്കുന്നുവെന്നും ഡിഎംകെ നേതാവ് സ്റ്റാലിൻ പറഞ്ഞു. കേന്ദ്ര സർക്കാർ പിന്നോക്ക വിഭാഗത്തിനും പട്ടികജാതി-പട്ടികവർഗ വിഭാഗത്തിനും സംവരണം ഉറപ്പാക്കണമെന്നും അവർക്ക് സാമൂഹ്യനീതി ലഭിക്കുന്നതിന് ഉചിതമായ നടപടികൾ സ്വീകരിക്കണമെന്നും സ്റ്റാലിൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.

നിയമനങ്ങളിൽ സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് ബാധ്യതയില്ലെന്നും സ്ഥാനക്കയറ്റങ്ങളിൽ സംവരണം അവകാശപ്പെടാൻ മതം മൗലികാവകാശമല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. സംവരണം തുടച്ചു നീക്കാനാണ് ബിജെപിയുടെയും ആർ‌എസ്‌എസിന്റെയും ശ്രമമെന്നും അതിന് തന്റെ പാർട്ടി അനുവദിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു.

Eng­lish sum­ma­ry: BJP changed the reser­va­tion cat­e­go­ry says Stalin

YOU MAY ALSO LIKE THIS VIDEO