18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 18, 2025
April 18, 2025
April 16, 2025
April 15, 2025
April 15, 2025
April 14, 2025
April 10, 2025
April 10, 2025
April 9, 2025
April 9, 2025

കര്‍ണ്ണാടകയിലും തകര്‍ന്നടിഞ്ഞ് ബിജെപി

Janayugom Webdesk
November 3, 2021 1:39 pm

ബി എസ് യദ്യൂരപ്പയെ മാറ്റി ബസവരാജ് ബൊമ്മെയെ കര്‍ണ്ണാടക മുഖ്യമന്ത്രിയാക്കിയിട്ടും ബിജെപിക്ക് അടിതെറ്റി. മുഖ്യമന്ത്രിക്ക് സ്വാധീനമുള്ള മണ്ഡലത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചിരിക്കുന്നത്. അതേസമയം മധ്യപ്രദേശിലും അസമിലുമാണ് കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായത്. കോണ്‍ഗ്രസിനൊപ്പം പ്രാദേശിക കക്ഷികളും കരുത്ത് തെളിയിച്ചിരിക്കുകയാണ് ഉപതിരഞ്ഞെടുപ്പില്‍. പ്രതീക്ഷിച്ച അത്ര നേട്ടം ബിജെപിക്കുണ്ടായില്ല എന്നതും എടുത്ത് പറയേണ്ട കാര്യമാണ്. കര്‍ണാടകത്തിലെ ഹംഗലി മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ കോട്ടയാണ് . അദ്ദേഹത്തിന് വന്‍ സ്വാധീനമുള്ള ഹവേരി ജില്ലയില്‍ നിന്നുള്ള മണ്ഡലമാണിത്. കോണ്‍ഗ്രസിന്റെ ശ്രീനിവാസ മാനെ ഇവിടെ 7598 വോട്ടിനാണ് വിജയിച്ചത്. ബിജെപിയുടെ ശിവരാജ് സജ്ജനാറാണ് ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നത്.വന്‍ തോല്‍വി ബൊമ്മെയ്ക്കുള്ള ഷോക്കാണ്. മുഖ്യമന്ത്രി പദത്തില്‍ നൂറ് ദിനം തികയ്ക്കുന്ന വേളയിലാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്.
സംസ്ഥാന തിരഞ്ഞെടുപ്പിലേക്ക് എത്തി കൊണ്ടിരിക്കെ ബിജെപിയെ ആശങ്കപ്പെടുത്തുന്ന ഫലമാണ് ഹംഗലില്‍ നിന്ന് വന്നിരിക്കുന്നത്.ശിവരാജിന്റെ ജയം ഉറപ്പിക്കാന്‍ ഹനഗലില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തിയിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, ചെറിയ മാര്‍ജിനില്‍ വിജയിക്കുമെന്നും കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശ്രീനിവാസ് മാനെ വിജയിക്കുകയായിരുന്നു. ബിജെപിയിലെ ബസവരാജ് ബൊമ്മെ ക്യാമ്പിന്റെ വീര്യം ഇതോടെ അവസാനിച്ചിരിക്കുകയാണ്.ബൊമ്മെയെ എതിര്‍ക്കുന്ന വിഭാഗത്തിന്റെ ശബ്ദം ബിജെപിയില്‍ ശക്തമാകുമെന്ന് ഉറപ്പാണ്. ഹംഗല്‍ മണ്ഡലത്തിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ബിജെപിയുടെ ലിംഗായത്ത് വിഭാഗം നേതാവും കരുത്തനുമായ ബിഎസ് യെഡിയൂരപ്പയുടെ മണ്ഡലത്തിന്റെ അടുത്ത് കിടക്കുന്ന മണ്ഡലമാണിത്. യെഡിയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയതും ഇവിടെ പ്രതിഫലിച്ചിട്ടുണ്ട്.യെഡിയൂരപ്പ ഇവിടെ പ്രചാരണം നടത്തിയിരുന്നെങ്കിലും, പ്രചാരണം ശക്തമായിരുന്നല്ല. പേരിനൊരു പ്രചാരമെന്നതായിരുന്നു അവസ്ഥ. ഈ മേഖലയില്‍ നിന്നുള്ള മറ്റൊരു ശക്തനായ നേതാവ് ജഗദീഷ് ഷെട്ടാറും പ്രചാരണത്തില്‍ ആക്ടീവായിരുന്നില്ല. ലിംഗായത്ത് രാഷ്ട്രീയം ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരായ പ്രതിഫലിച്ചു എന്ന് വ്യക്തമാണ്.

 

Eng­lish Sum­ma­ry: BJP col­laps­es in Kar­nata­ka too

 

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.