സംസ്ഥാനത്ത് നിലവിലുള്ള കോ-ലി-ബി സഖ്യത്തിന്റെ മാതൃകയില്‍ പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ ബിജെസി എന്ന കൂട്ടുകെട്ട് ( ഭാരതീയ ജനതാകോണ്‍ഗ്രസ് ) . മല്ലപ്പള്ളി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിലാണ് ബിജെപിയെ സഹായിച്ച് യുഡിഎഫ്. ഈ സംഖ്യം ദൃഢമാക്കിയിരിക്കുന്നത്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുൻപ് രഹസ്യമായിരുന്ന “ഭാരതീയ ജനതാ കോൺഗ്രസ്’ എന്ന പുതിയ രൂപമാണ് ഇവിടെ മറനീക്കി പുറത്തുവന്നിരിക്കുന്നത്.
യുഡിഎഫിന്റെ ആറ് അംഗങ്ങളും താമര ചിഹ്നത്തിൽ ജയിച്ച ബിജെപി അംഗത്തിന് വോട്ടുചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സ്ഥാനത്തേക്ക് വിജയിപ്പിച്ചു. നേരത്തെയുള്ള ഇരു പാര്‍ട്ടികളുടേയും ധാരണയുടെ ഭാഗമായിട്ടാണ് ഈ സഹായം. മൂന്ന് അംഗങ്ങൾ മാത്രമുള്ള ബിജെപിക്ക് യുഡിഎഫ് വോട്ടു ചെയ്യാതിരുന്നെങ്കിൽ അഞ്ചംഗങ്ങളുള്ള എൽഡിഎഫ് വിജയിക്കുമായിരുന്നു. ബിജെസി (ഭാരതീയ ജനതാ കോൺഗ്രസ്) എന്നറിയപ്പെടുന്ന ഇരുപാർടികളുടെയും നേതാക്കളുടെ സമിതിയാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നത്.
തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ മല്ലപ്പള്ളിയില്‍ ഈ കൂട്ടുകെട്ട് യോഗം ചേര്‍ന്ന് കൊറ്റനാട് പഞ്ചായത്തിൽ ബിജെപി അംഗത്തെ പഞ്ചായത്തു പ്രസിഡന്റാക്കാൻ തീരുമാനിച്ചിരുന്നു. അത് നടപ്പായതോടെ താലൂക്ക് അടിസ്ഥാനത്തിൽ അവിശുദ്ധ മുന്നണിയുടെ സാധ്യതകൾ വിപുലപ്പെടുത്തി. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മല്ലപ്പള്ളി പന്ത്രണ്ടാം വാർഡിൽ ബിജെപി സ്ഥാനാർഥിയെ നിർത്താതെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ തോൽപിക്കാൻ ബിജെപി വോട്ടുകൾ യുഡിഎഫിനു നൽകി. ഏതൊക്കെ വാർഡുകളിൽ ബിജെപിയും കോൺഗ്രസും വിജയിക്കണമെന്ന് ഇരു പാർടികളുടെയും നേതാക്കളുടെ രഹസ്യ സമിതി തീരുമാനിച്ചിരുന്നു .
ഇരു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങളുടെ അനുമതി വാങ്ങി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ വഴി തീരുമാനം നടപ്പിലാക്കുകയായിരുന്നു പ്രാദേശിക നേതൃത്വം. എന്നാല്‍ ഈ അവിശുദ്ധ കൂട്ടുകെട്ടിനെപററി അറിയാതെ മത്സരിച്ചു പരാജയപ്പെട്ട ഇരു പാർടികളിലെയും സ്ഥാനാർഥികളിൽ ചിലർ ബിജെസി എന്ന രഹസ്യ സഖ്യത്തിനെതിരെ പ്രതിഷേധവുമായി രംഗത്തുണ്ട്. സാധാരണ പാര്‍ട്ടി അണികളിലും, തെരഞെടുപ്പു പ്രചാരണത്തില്‍ രാപകലില്ലാതെ കഷ്ടപ്പെട്ട പ്രവര്‍ത്തകരിലും വന്‍ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.. പല പ്രവര്‍ത്തകരും പാര്‍ട്ടികള്‍ വിടുവാനുള്ള തീരുമാനത്തിലാണ്. അണികളെ വഞ്ചിച്ച നേതൃത്വത്തെ പരസ്യമായി എതിര്‍ക്കുന്നതിനു തീരുമാനച്ചു കഴിഞ്ഞു
ബിജെപിയുടെ ഒരു ഗ്രാമ പഞ്ചായത്തംഗവും കോൺഗ്രസിന്റെ പ്രമുഖ ബ്ലോക്ക് നേതാവുമാണ് അവിശുദ്ധ മുന്നണിക്ക് മല്ലപ്പള്ളിയിൽ നേതൃത്വം കൊടുക്കുന്നതെന്നു ഇവിടെ പരസ്യമാണ്. ഇത്തരം രാഷ്ട്രീയ നെറികേടിനെതിരെ ജനങ്ങൾ പ്രതികരിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വം പറഞ്ഞു.
ENGLISH SUMMARY: bjp congress alliance in mallappally
YOU MAY ALSO LIKE THIS VIDEO