ജയലളിതയുടെ മരണശേഷം എഐഎഡിഎംകെ ബിജെപി നിയന്ത്രണത്തിലാണെന്ന് കനിമൊഴി

Web Desk
Posted on April 18, 2019, 2:52 pm

ചെന്നൈ :  ജയലളിതയുടെ മരണശേഷം അവരുടെ പാര്‍ട്ടിയായ എഐഎഡിഎംകെ ബിജെപി നിയന്ത്രണത്തിലാണെന്ന് ഡിഎംകെ നേതാവ് തൂത്തുക്കുടിയില്‍ നിന്നുള്ള ഡിഎംകെ സ്ഥാനാര്‍ത്ഥിയായ  കനിമൊഴി . ചെന്നൈയിലെ അല്‍വാര്‍പേട്ടില്‍ വോട്ടു ചെയ്യാനെത്തിയ കനിമൊഴി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

തൂത്തുക്കുടിയില്‍ തിരഞ്ഞെടുപ്പ് നിര്‍ത്തി വെയ്ക്കാനാണ് ബിജെപിയുടെ ശ്രമമെന്നും അവര്‍ പറഞ്ഞു. തന്റെ വസതിയിലും ഓഫീസിലും നടത്തിയ റെയ്ഡ് ആസൂത്രിതമാണെന്നും അവര്‍ പറഞ്ഞു.

ഈ റെയ്ഡുകള്‍ക്ക് യാതൊരു അര്‍ത്ഥവുമില്ല. ജനങ്ങള്‍ക്ക് എഐഎഡിഎംകെയിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. പ്രതിപക്ഷത്തെ വേട്ടയാടുകയെന്ന ലക്ഷ്യമാണ് ഐടി റെയ്ഡുകള്‍ക്ക് പിന്നില്‍, കനിമൊഴി പറഞ്ഞു. കനിമൊഴിയുടെ വീട്ടിലും ഓഫീസിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.