തദ്ദേശ ജന പ്രതിനിധികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പുരോഗമിക്കവേ പാലക്കാട് അരങ്ങേറിയത് നാടകീയ രംഗങ്ങൾ. സത്യപ്രതിജ്ഞക്ക് ശേഷം ബിജെപി കൗൺസിലർമാർ ജയ് ശ്രീറാം വിളിച്ച് രംഗത്ത് വന്നു.
ഇതിനെ തുടർന്ന് സിപിഐഎം കൗൺസിലർമാർ ദേശീയ പതാകയുമായി പ്രതിഷേധിച്ചു. തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ദിവസം പാലക്കാട് നഗരസഭയിൽ ബിജെപി പ്രവർത്തകർ ജയ് ശ്രീറാം ബാനർ ഉയർത്തിയ സംഭവം സംസ്ഥാനത്ത് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു.
ഇതിന്റെ തുടർച്ചയാണ് പാലക്കാട് ഇന്ന് നടന്നത്. സംഭവത്തില്‍ നഗരസഭ സെക്രട്ടറിയുടെ പരാതിയെ തുടർന്ന് പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതേസമയം ബിജെപി പ്രവർത്തകരുടെ പ്രകടനത്തെ പിന്തുണച്ച് കൊണ്ടാണ് ബിജെപി നേതാക്കള്‍ രംഗത്തെത്തിയത്. പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഇതിന്റെ വീഡിയോ പങ്കുവെച്ചത്. ബിജെപി പ്രവർത്തകരുടെ ഈ നടപടിയ്ക്കെതിരെ വ്യാപകമായ രീതിയിലുള്ള വിമർശനങ്ങളും ഉയർന്നിരുന്നു.
English summary; BJP councilors call Jai Shriram in Palakkad; LDF councilors displaying the national flag
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.