കണ്ണൂരില്‍ സിപിഐ (എം) — ബിജെപി സംഘര്‍ഷം

Web Desk
Posted on November 19, 2018, 9:01 am

കണ്ണൂർ: കൊളവല്ലൂർ തുവക്കുന്നിൽ സിപിഎം-ബിജെപി സംഘർഷം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. രണ്ട് ബിജെപി പ്രവര്‍ത്തകര്‍ക്കും ഒരു സിപിഐ (എം) പ്രവര്‍ത്തകനുമാണ് പരിക്കേറ്റത്.

സിപിഐ (എം) പ്രവര്‍ത്തകനായ വിനീഷ്, ബിജെപി പ്രവര്‍ത്തകനായ അജിത് എന്നിവര്‍ക്ക് വെട്ടേറ്റു.   മറ്റൊരു ബിജെപി പ്രവര്‍ത്തകനായ നിഖിലിനും പരിക്കുണ്ട്.

പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. വീടുകള്‍ക്ക് നേരെ കല്ലേറുണ്ടായി. ഞായറാഴ്ച രാത്രി 11 മണിയോടെയായിരുന്നു അക്രമസംഭവങ്ങള്‍.