8 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 6, 2024
December 5, 2024
December 4, 2024
December 3, 2024
December 2, 2024
December 2, 2024
December 2, 2024
December 2, 2024
December 1, 2024
December 1, 2024

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബജെപി മുന്‍എംഎല്‍എ കോണ്‍ഗ്രസില്‍

Janayugom Webdesk
ന്യൂഡല്‍ഹി
October 24, 2022 4:37 pm

തെലുങ്കാനക്ക് പിന്നാലെ ഗുജറാത്തിലും ബിജെപിക്ക് തിരിച്ചടി. മുന്‍ എംഎല്‍എ കൂടിയായ പാര്‍ട്ടി നേതാവ് ബാലകൃഷ്ണപട്ടേല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ട് പട്ടേല്‍ പാര്‍ട്ടി വിട്ടത് ബിജെപി നേതൃത്വത്തെ ഞെട്ടിച്ചിരിക്കുകയാണ്.

പാര്‍ട്ടിക്ക് വേണ്ടി പ്രതിബദ്ധതയോടെ പ്രര്‍ത്തിക്കുകയും, കാഷ്ടപ്പെടുകയും ചെയ്ത തന്നെ ഒന്നുമല്ലാതാക്കിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കോറും മുൻ അധ്യക്ഷൻ സിദ്ധാർത്ഥ് പട്ടേലും ചേർന്ന് കോൺഗ്രസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ബാലകൃഷ്ണ പട്ടേലിനെ (66) കോൺഗ്രസിലേക്ക് സ്വാഗതം ചെയ്തു.

2012 നും 2017 നും ഇടയിൽ ബിജെപി എംഎൽഎയായി വഡോദര ജില്ലയിലെ ദഭോയ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ബാലകൃഷ്‌ണ പട്ടേൽ മത്സരിച്ചു. 2012ൽ കോൺഗ്രസിന്റെ സിദ്ധാർത്ഥ് പട്ടേലിനെ പരാജയപ്പെടുത്തിയാണ് നിയമസഭാംഗമായത്..വർഷങ്ങളായി ജില്ലാ-താലൂക്ക തലത്തിൽ ബിജെപിയെ ശക്തിപ്പെടുത്താൻ ഞാൻ കഠിനാധ്വാനം ചെയ്തിരുന്നു. 2017ലെ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് എംഎൽഎ ആയിരുന്നിട്ടും എനിക്ക് ടിക്കറ്റ് നൽകിയില്ല. 

അത്ര പ്രാധാന്യമില്ലാത്ത ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എന്റെ മകന് പോലും ടിക്കറ്റ് നിഷേധിച്ചു. എന്നെ നിരന്തരം അവഗണിക്കുകയും മാറ്റിനിർത്തുകയും ചെയ്തതിനാലാണ് ഞാൻ ബിജെപി വിട്ടത് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.2017ൽ കോൺഗ്രസിന്റെ സിദ്ധാർത്ഥ് പട്ടേലിനെ പരാജയപ്പെടുത്തി ബിജെപിയുടെ ശൈലേഷ് മേത്ത ദഭോയി മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു. ഈ വർഷം അവസാനം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ തനിക്കോ മകനോ ടിക്കറ്റ് പ്രതീക്ഷിക്കാതെയാണ് താൻ കോൺഗ്രസിൽ ചേർന്നതെന്ന് ബാലകൃഷ്‌ണപട്ടേൽ പറഞ്ഞു.

Eng­lish Sum­ma­ry: BJP Ex-MLA in Con­gress Ahead of Gujarat Assem­bly Elections

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.