Web Desk

കാസര്‍കോട്‌

June 29, 2021, 12:14 pm

മഞ്ചേശ്വരത്തെ കന്നട ചുവയുള്ള സ്ഥലപ്പേരുകൾ മാറ്റുന്നുവെന്ന് ബിജെപിയുടെ പ്രചരണം, സത്യാവസ്ഥ വെളിപ്പെടുത്തി ജില്ലാ ഭരണകൂടം

Janayugom Online

കാസര്‍കോഡ് മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മലയാളവല്‍ക്കരിക്കുന്നുവെന്ന് കര്‍ണാടകയില്‍ വ്യാപക വ്യാജ പ്രചാരണം. പ്രചാരണങ്ങള്‍ ശക്തമായതോടെ നീക്കങ്ങള്‍ ഉപേക്ഷിക്കണമെന്ന് ആവിശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു നീക്കം നടക്കുന്നില്ലെന്ന് കാസര്‍കോഡ് ജില്ലാ ഭരണകൂടം തന്നെ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ്. 

വ്യാജപ്രചാരണത്തിന് പിന്നില്‍ ബിജെപിയാണെന്ന് ആരോപണങ്ങള്‍ ശക്തമായി ഉയരുന്നുണ്ട്. ബിജേപി നേതാക്കള്‍ വ്യാജവാര്‍ത്തകള്‍ ട്വീറ്റ് ചെയ്ത് വലുതാക്കുന്നതായി മഞ്ചേശ്വരം എംഎല്‍എ എ കെ എം അഷ്റഫ് പറഞ്ഞു. കര്‍ണാടക ബോര്‍ഡര്‍ ലവലപ്പ്മെന്റ് അതോറിറ്റിയുടെ ഒരു പത്ര പ്രസ്താവനയിലൂടെയാണ് കാസര്‍കോഡ് ജില്ലയിലെയും മഞ്ചേശ്വരം മണ്ഡലത്തിലെ ചില ഭാഗങ്ങളിലെ കന്നട സ്ഥലപ്പേരുകള്‍ മാറ്റുന്നു എന്ന തരത്തിലുള്ള വാര്‍ത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. 

കര്‍ണാടകയിലെ ബിജെപി ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ട്വീറ്റ് ചെയ്ത് വിഷയം വലുതാക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. നിലവില്‍ കാസര്‍കോട് നിന്ന് കര്‍ണാടകയിലേക്ക് എത്തുന്നവരെ അതിര്‍ത്തിയില്‍ കര്‍ണാടകയിലെ ബിജെപി പ്രവര്‍ത്തകര്‍ കോവിഡ് ആര്‍ടിപിസിആര്‍ ഇല്ലാത്തതിന്റെ പേരില്‍ ആളുകളെ പീഡിപ്പിക്കുന്നത് തുടരുകയാണ്. എന്നാല്‍ അതിനെതിരെ പ്രതികരിക്കാത്ത ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ സ്ഥലപ്പേരിനെ ചൊല്ലിയുള്ള ഫേസ്ബുക്ക് പോസ്റ്റിന്റെ പിന്നാലെ പോകുന്നത് ദുരുദ്ദേശത്തോടെയാണെന്ന് എംഎല്‍എ എകെഎം അഷ്റഫ് പറഞ്ഞു. 

ENGLISH SUMMARY:bjp false state­ment about chang­ing place names in Manjeshwar
You may also like this video