23 June 2024, Sunday

Related news

June 22, 2024
June 20, 2024
June 20, 2024
June 20, 2024
June 19, 2024
June 19, 2024
June 12, 2024
June 12, 2024
June 12, 2024
June 12, 2024

കർഷക സമരം ഭയന്ന് ബിജെപി; കർണാലിൽ ഇന്റർനെറ്റ് വിച്ഛേദിച്ചു

Janayugom Webdesk
ചണ്ഡീഗഢ്
September 6, 2021 7:45 pm

കര്‍ഷക പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തില്‍ ഹരിയാനയിലെ കര്‍ണാലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്ന് കര്‍ഷകര്‍ പ്രഖ്യാപിച്ചിരിക്കുന്ന മിനി സെക്രട്ടേറിയറ്റ് ഉപരോധം തടയുന്നതിന്റെ ഭാഗമായാണ് നടപടി. പ്രദേശത്ത് മൊബൈല്‍ ഇന്റര്‍നെറ്റ് ബന്ധവും വിച്ഛേദിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 28 ന് നടന്ന ലാത്തിചാര്‍ജില്‍ ഒരു കര്‍ഷകന്‍ മരിക്കുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ തല അടിച്ചുപൊട്ടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ആയുഷ് സിന്‍ഹക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കര്‍ഷക സംഘടനകള്‍ ഹരിയാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.


ഇതുംകൂടി വായിക്കു;ടിക്രി അതിർത്തിയിൽ സംഘർഷം കർഷക സമരം 90 ദിവസം പിന്നിട്ടു


 

ആയുഷ് സിന്‍ഹക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുക, പരിക്കേറ്റവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകര്‍ ഉന്നയിക്കുന്നത്. ഇതിനായി ഇന്നലെ വരെ സര്‍ക്കാരിന് സമയം അനുവദിച്ചിരുന്നു. എന്നാല്‍ ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെതിരായ നടപടി സ്ഥലംമാറ്റത്തില്‍ ഒതുക്കി. ഇതോടെ വീണ്ടും പ്രക്ഷോഭം ശക്തമാകുന്നത് കണക്കിലെടുത്താണ് കര്‍ണാലിലും പരിസര പ്രദേശങ്ങളിലും സെക്ഷന്‍ 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. പൊലീസ് സേനാവിന്യാസവും ശക്തമാക്കി.

മിനി സെക്രട്ടേറിയറ്റ് ഉപരോധത്തിന് പുറമെ കൂടുതല്‍ മഹാപഞ്ചായത്തുകള്‍ സംഘടിപ്പിച്ച് സര്‍ക്കാരിനും ബി ജെപിക്കും എതിരെ പ്രതിരോധം ശക്തമാക്കാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനമെടുത്തിട്ടുണ്ട്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി 18 മഹാപഞ്ചായത്തുകള്‍ സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.
കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ നടന്ന കര്‍ഷക മഹാപഞ്ചായത്തില്‍ ലക്ഷക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു.

 


ഇതുംകൂടി വായിക്കു;കർഷക സമരം നേരിടാൻ അർദ്ധസൈനികരെ രംഗത്തിറക്കും; കര്‍ഷകര്‍ സിംഘുവിലേക്ക് മടങ്ങി


 

സിംഘു അതിര്‍ത്തി തുറക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

 

ന്യൂഡല്‍ഹി: സിംഘു അതിര്‍ത്തി തുറക്കണമെന്ന് ആവശ്യപ്പെട്ട് ഹരിയാനയിലെ സോണിപ്പത്ത് നിവാസികള്‍ നല്‍കിയ പൊതുതാല്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാര്‍ക്ക് പഞ്ചാബ് ആന്റ് ഹരിയാന ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കിയതോടെ ഹര്‍ജി പിന്‍വലിക്കുകയാണുണ്ടായത്.
കാര്‍ഷിക കരിനിയമങ്ങള്‍ക്ക് എതിരെയുള്ള കര്‍ഷക പ്രക്ഷോഭത്തിന്റെ ഭാഗമായി കര്‍ഷകര്‍ മാസങ്ങളായി സിംഘു അതിര്‍ത്തി ഉപരോധിച്ചിരിക്കുകയാണ്.

ENGLISH SUMMARY:BJP fears farm­ers’ strike; Inter­net dis­con­nect­ed at Karnal
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.