കഴിഞ്ഞ സാമ്പത്തിക വർഷം സംഭാവനയായി മാത്രം ബിജെപിക്ക് ലഭിച്ചത് 742 കോടിയെന്ന് റിപ്പോർട്ട്. മുൻ വർഷങ്ങളിലേക്കാൾ 70 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റീഫോംസ് (എഡിആർ) റിപ്പോർട്ടിൽ പറയുന്നു. മറ്റ് അഞ്ച് ദേശീയ പാർട്ടികൾക്ക് ലഭിച്ച സംഭാവനയേക്കാൾ മൂന്നിരട്ടിയാണ് ഇതെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2017–18 സാമ്പത്തിക വർഷത്തിൽ 437.04 കോടി രൂപയാണ് ബിജെപിക്ക് സംഭാവനയായി ലഭിച്ചത്.കഴിഞ്ഞ വർഷം ആയപ്പോഴേയ്ക്കും അത് 742.15 കോടി രൂപയായി വർധിച്ചു.
അതേസമയം ഇക്കാലയളവിൽ തങ്ങൾക്ക് ലഭിച്ച സംഭാവനയായി മറ്റ് ദേശീയ പാർട്ടികൾ അറിയിച്ചത് 951.66 കോടി രൂപയാണ്. ഇതിൽ 78 ശതമാനം തുകയും ലഭിച്ചതും ബിജെപിക്കാണെന്നത് ശ്രദ്ധേയമാണ്. ഈ വർഷങ്ങളിൽ കോൺഗ്രസിന് ലഭിച്ച സംഭാവന 148 കോടിയാണെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് പാർട്ടികൾ തെരഞ്ഞെടുപ്പ് കമ്മിഷനു മുമ്പാകെ സമർപ്പിച്ച രേഖകളിൽ പറയുന്നു.2017–18 വർഷത്തിൽ കോൺഗ്രസിന് ലഭിച്ച സംഭാവന 26 കോടിയിൽ നിന്നും 148.58 കോടിയായി വർധിച്ചു. 2018–19 വർഷത്തിൽ ഇതിൽ 457 ശതമാനത്തിന്റെ വർധനവ് ഉണ്ടായതായും എഡിആർ പറയുന്നു.
2016–17,2017–18 കാലയളവിൽ പാർട്ടിക്ക് ലഭിച്ച സംഭാവനയിൽ 36 ശതമാനം കുറവുണ്ടായതായും എഡിആർ കൂട്ടിച്ചേർത്തു. 4,483 സംഭാവനകളിൽ നിന്നായി ബിജെപിക്ക് 742.15 കോടി ലഭിച്ചപ്പോൾ 605 സംഭാവനകളിൽ നിന്ന് 148.58 കോടിയാണ് കോൺഗ്രസിന് ലഭിച്ചത്. കോൺഗ്രസ്, എൻസിപി, സിപിഐ, സിപിഐ (എം) എന്നീ പാർട്ടികൾക്ക് ലഭിച്ചതിനേക്കാൾ മൂന്നിരട്ടിയാണ് ബിജെപിക്ക് ലഭിച്ച സംഭാവന തുക. 2018–19 സാമ്പത്തിക വർഷത്തിൽ കോർപ്പറേറ്റ് വ്യാവസായിക സ്ഥാപനങ്ങളിൽ നിന്ന് നൽകിയ 1,575 സംഭാവനകളിലൂടെ 698.കോടിയാണ് ബിജെപിക്ക് ലഭിച്ചത്. വ്യക്തിഗതമായി നൽകിയ സംഭാവനകളിലൂടെ 47.70 കോടിയും ലഭിച്ചു.
English Summary: BJP got 742 crores donation
You may also like the video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.