ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ജെഎന്‍യു വിദ്യാര്‍ത്ഥികളെ സന്ദര്‍ശിക്കാന്‍ എത്തിയ ദീപിക പദുകോണിനെതിരെ പ്രതികാര നടപടികള്‍ ആരംഭിച്ച് ബിജെപി സര്‍ക്കാര്‍. നൈപുണ്യ വികസന മന്ത്രാലയത്തിന്റെ പ്രമോഷന് വേണ്ടി ദീപിക പദുക്കോണ്‍ സംസാരിക്കുന്ന വീഡിയോ പുറത്തിറക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചതായി ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്തു.
ദീപികയുടെ നാളെ റിലീസ് ചെയ്യുന്ന ഛപക്ക് എന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയത്. ആസിഡ് ആക്രമണ ഇരയുടെ അതിജീവനത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. 45 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും തുല്യ അവസരങ്ങളുണ്ടെന്നതിനെ കുറിച്ചാണ് ദീപിക സംസാരിക്കുന്നത്.
വീഡിയോ നിര്‍മ്മിക്കുന്നതിന് മുമ്പ് ആസിഡ് ആക്രമണത്തെ അതിജീവിച്ചവരുമായുള്ള കൂടിക്കാഴ്ചയ്ക്കും നൈപുണ്യ മന്ത്രാലയം സൗകര്യമൊരുക്കിയിരുന്നു. വീഡിയോ മന്ത്രാലയത്തില്‍ അടക്കം പ്രചരിച്ചിരുന്നു. പക്ഷെ പുതിയ സംഭവങ്ങള്‍ക്ക് ശേഷം വീഡിയോ വേണ്ടെന്ന് വെക്കുകയായിരുന്നുവെന്നും ഒരു ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. അതേസമയം വീഡിയോ പരിശോധിച്ചു വരികയാണെന്ന മറുപടിയാണ് മന്ത്രാലയം നല്‍കിയത്.
ദീപിക പദുക്കോണുമായി ഔദ്യോഗിക കരാറുകള്‍ ഒന്നുമില്ലെന്നും മന്ത്രാലയം അറിയിച്ചു. ഈ ചിത്രം ബഹിഷ്‌കരിക്കണമെന്ന സംഘപരിവാര്‍ ക്യാംപെയിന്‍ നടന്നു വരികയാണ്. കൂടാതെ ദീപിക ബ്രാന്‍ഡ് അംബാസര്‍ ആയിരിക്കുന്ന ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും പ്രചാരണം നടക്കുന്നുണ്ട്. ചൊവ്വാഴ്ച രാത്രിയാണ് നടി ദീപിക പദുക്കോണ്‍ ജെഎന്‍യുവില്‍ അക്രമത്തിനിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയത്. പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇടയിലേക്ക് അവര്‍ എത്തുകയായിരുന്നു. 15 മിനിറ്റോളം വിദ്യാര്‍ത്ഥികള്‍ക്കൊപ്പം ചെലവഴിച്ച ശേഷമായിരുന്നു താരം മടങ്ങിയത്.
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.