പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് തൊഴിലിന് യോഗ്യതയുണ്ടായിരിക്കില്ലെന്ന് ബിഹാർ, ഉത്തരാഖണ്ഡ് സർക്കാരുകൾ. പ്രതിഷേധങ്ങളിൽ മാത്രമല്ല ഏത് വിഷയം ഉന്നയിച്ച് നടക്കുന്ന ധർണകളിലും റോഡ് ഉപരോധങ്ങളിലും പങ്കെടുക്കുന്നവർ തൊഴിലിന് യോഗ്യതയുള്ളവരായിരിക്കില്ലെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിനെതിരെ വൻ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കുമെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവും അപകീർത്തികരമായ പ്രസ്താവനയോ ഉന്നയിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന വിവാദ ഉത്തരവിന് പിറകേയാണ് ബിഹാറിൽ തൊഴിലിനുള്ള യോഗ്യത എടുത്തുകളയുന്ന തീരുമാനവും ഉണ്ടായിരിക്കുന്നത്.
സംസ്ഥാന പൊലീസ് മേധാവി എസ് കെ സിങ് ഫെബ്രുവരി രണ്ടിനാണ് വിവാദ സർക്കുലർ പുറപ്പെടുവിച്ചത്. പ്രതിഷേധങ്ങൾ, ധർണ്ണകൾ, റോഡ് ഉപരോധം തുടങ്ങിയ സമരങ്ങളിൽ പങ്കെടുക്കുന്നവർ തൊഴിലിനോ സർക്കാർ കരാറുകൾക്കോ യോഗ്യരായിരിക്കില്ലെന്നായിരുന്നു സർക്കുലർ. ഇത്തരം സംഭവങ്ങളിൽ പങ്കെടുക്കുന്നവർക്കെതിരെ കേസെടുക്കുമെന്നും അവരെ അയോഗ്യരാക്കുമെന്നുമാണ് സർക്കുലറിലുള്ളത്. സർക്കാർ ജോലിക്കും പാസ്പോർട്ട് ഉൾപ്പെടെയുള്ളവയ്ക്കും പൊലീസ് പരിശോധന നിർബന്ധമാണെന്നിരിക്കേ ആരെ വേണമെങ്കിലും സർക്കാരിന് അയോഗ്യരാക്കാമെന്ന സാഹചര്യമാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുന്നത്.
ഉത്തരാഖണ്ഡിൽ ഡിജിപി അശോക് കുമാറാണ് സമാന രീതിയിലുള്ള നിര്‍ദ്ദേശം താഴേതലങ്ങളിലേയ്ക്ക് നല്‍കിയിരിക്കുന്നത്.
സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ ഉൾപ്പെടെ പരിശോധിച്ച് തൊഴിൽ യോഗ്യത നിശ്ചയിക്കണമെന്നാണ് നിർദ്ദേശം. നേരത്തേ ക്രിമിനൽ കേസുകളിൽ പ്രതിയാണോ എന്ന കാര്യം പരിശോധിച്ചിരുന്നു. ദേശവിരുദ്ധമായ പ്രതികരണങ്ങൾ ഉൾപ്പെടെ പരിശോധിച്ചുവേണം നടപടിയെന്നാണ് ഡിജിപി നിർദ്ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച ചോദ്യത്തിന് ദേശീയ ഐക്യത്തിന് വിരുദ്ധമായ എല്ലാ പ്രതികരണങ്ങളും ദേശവിരുദ്ധതയുടെ പരിധിയിൽവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ENGLISH SUMMARY: BJP governments say protesters are unfit for work
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.