20 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 17, 2025
January 17, 2025
January 15, 2025
January 14, 2025
January 14, 2025
January 12, 2025
January 6, 2025
January 5, 2025
January 5, 2025
January 4, 2025

തെരഞ്ഞെടുപ്പ് സര്‍വേ; യുപി അടക്കം ബിജെപിയുടെ രാഷ്ട്രീയ ഗ്രാഫ് താഴേക്ക്

പുളിക്കല്‍ സനില്‍രാഘവന്‍
November 13, 2021 7:43 pm

യുപി അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അടുത്തവര്‍ഷം നടക്കുന്നതിനാല്‍ . പാര്‍ട്ടികളെല്ലാവരും സജ്ജമായി രംഗത്തുണ്ട്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെിപക്ക് ഇത്തവണ അത്ര ശോഭനമല്ല രാഷട്രീയഭാവിയെന്നു തെളിയുന്നു. അടുത്ത നടന്ന ഉപതരഞ്ഞെടുപ്പില്‍ ബിജെപി ദയനീയ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് പാര്‍ട്ടിയിലെ ഗ്രൂപ്പുകളും, രാഷട്രീയ അടിത്തറയില്ലാത്തതും ബാധിച്ചിട്ടുണ്ട്. കൂടാതെ പുറത്തുവന്ന എബിപി സര്‍വേ പരിശോധിച്ചാല്‍ എല്ലാ സംസ്ഥാനങ്ങളിലും ബിജെപി പിന്നോട്ട് പോകുന്നുവെന്നാണ് വ്യക്തമാകുന്നത്.ദേശീയ രാഷ്ട്രീയത്തില്‍ ഈ തെരഞ്ഞെടുപ്പ് ഏറെ നിര്‍ണായക സ്വാധീനമുള്ളവയാണ്. അതുകൊണ്ട് ബിജെപിക്ക് നഷ്ടമുണ്ടാകുന്നത് വലിയ ആശങ്ക തന്നെയാണ്. ബിജെപിനേതൃത്വം തന്നെ ഏറെ ആശങ്കിയിലാണ്. അഞ്ചിടത്തും സീറ്റുകള്‍ കുുറയും, പഞ്ചാബില്‍ ഒരു സീറ്റുപോലും കിട്ടില്ലെന്നാണ്. യുപിയില്‍ ബിജെപി നിലനില്‍പ്പിനായി ഏതു മൂന്നാംകിട രാഷട്രീയ നിലപാടും സ്വീകരിക്കും.തിരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ എല്ലാ വഴികളും തേടുകയാണ് ബിജെപി. 

ഉത്തര്‍ പ്രദേശിലെ വിജയം 2024ലേക്കുളള വാതില്‍ ബിജെപിക്ക് മുന്നില്‍ തുറക്കുമെന്ന് പൊതുതിരഞ്ഞെടുപ്പ് സൂചിപ്പിച്ച് കൊണ്ട് അമിത് ഷാ പറയുന്നത്. അതു അണികളെ കൂടെ നിര്‍ത്താനുള്ള ചൊല്‍പ്പടി വിദ്യാമാത്രമാണ്.ഓരോ ബിജെപി പ്രവര്‍ത്തകനും കുറഞ്ഞത് മൂന്ന് കുടുംബത്തിന്റെ വോട്ട് പാര്‍ട്ടിക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കണമെന്ന് അമിത് ഷാ വാരാണസിയില്‍ സംസാരിക്കവേ നിര്‍ദേശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരാണയില്‍ ബിജെപി പ്രവര്‍ത്തകരും നേതാക്കളുമായി അമിത് ഷാ കൂടിക്കാഴ്ച നടത്തി. ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും അമിത് ഷായ്ക്ക് ഒപ്പമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബൂത്ത് കമ്മിറ്റികള്‍ രൂപീകരിക്കണമെന്നും ബൂത്ത് തലത്തിലുളള പ്രചാരണം ശക്തമാണെന്ന് ഉറപ്പ് വരുത്തണം എന്നും ബിജെപി പ്രവര്‍ത്തകരോട് അമിത് ഷാ ആവശ്യപ്പെട്ടു. ഓരോ ബിജെപി പ്രവര്‍ത്തകനും 60 വോട്ടര്‍മാരെ എങ്കിലും സ്വാധീനിച്ച് ബിജെപിക്ക് വോട്ട് ചെയ്യിക്കാനാകണം. ഇതൊരു സാധാരണ തിരഞ്ഞെടുപ്പല്ല. ഇത് രാജ്യത്തെ മുന്നോട്ട് നയിക്കുന്നതിനും രാജ്യത്തിന്റെ അഭിമാനം കാത്ത് സൂക്ഷിക്കുന്നതിനും നിര്‍ണായകമായ പങ്ക് വഹിക്കുന്ന ഒരു തിരഞ്ഞെടുപ്പാണ്. 

കര്‍ഷകര്‍ക്ക് വേണ്ടിയുളള പ്രധാനമന്ത്രിയുടെ പദ്ധതികളും സൗജന്യ ഗ്യാസ് സിലിണ്ടറുകള്‍ നല്‍കുന്നതും അടക്കമുളള കേന്ദ്ര സര്‍ക്കാരിന്റെ പരിപാടികള്‍ക്ക് വലിയ പ്രചാരണം നല്‍കണം എന്നും അമിത് ഷാ ആവശ്യപ്പെട്ടു.എന്നാല്‍ കേന്ദ്രം പാസ്സാക്കിയ മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പഞ്ചാബിലേയും ഹരിയാനയിലേയും അടക്കം കര്‍ഷകര്‍ ഒരു വര്‍ഷമായി നടത്തുന്ന സമരത്തെ കുറിച്ച് അമിത് ഷാ തന്റെ ഒരു മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍ എവിടെയും പരാമര്‍ശിച്ചില്ല. അടുത്തിടെ ഹരിയാനയിലും ഹിമാചല്‍ പ്രദേശിലും അടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് തിരിച്ചടിയേറ്റിരുന്നു. പല സംസ്ഥാനങ്ങളിലും ബിജെപി നേതാക്കള്‍ക്ക് എതിരെ ശക്തമായ കര്‍ഷകരോഗഷമാണ് ഉയരുന്നത്. ഇതു തീര്‍ത്തയായും യുപി തെരഞ്ഞെടുപ്പിലും ബാധിക്കും.ജനങ്ങള്‍ക്കിടിയില്‍ ആദിത്യനാഥിനെപറ്റി വലിയ എതിര്‍പ്പാണുള്ളത്.

യുപിയിലെ സര്‍വേ പരിശോധിക്കുമ്പോള്‍ ബിജെപിയുമായി വോട്ടുശതമാനത്തിനും സീറ്റ് നിലയിലുമുള്ള വ്യത്യാസം അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി കുറച്ച് കൊണ്ടിരിക്കുകയാണ്. .കൂടുതല്‍ സീറ്റുകള്‍ ബിജെപിക്ക് നഷ്ടമാവുകയെന്ന് സര്‍വേ പ്രവചിക്കുന്നു. എസ്പിയെ വളരെ ദുര്‍ബലമായി കണ്ടിരുന്ന ബിജെപിക്ക് തെറ്റിയിരിക്കുകയാണ്. പോപ്പുലാരിറ്റിയില്‍ അവര്‍ വളരെ മുന്നിലെത്തി. . അതേസമയം പഞ്ചാബില്‍ ബിജെപി നിലം തൊടില്ല. എന്നാല്‍ അരവിന്ദ് കെജ്രിവാളിന്റെ എഎപി വന്‍ നേട്ടമുണ്ടാക്കും. ഏറ്റവും വലിയ ഒറ്റകക്ഷിയാവും. . 53 സീറ്റ് വരെ എഎപിക്കും കിട്ടും. ബിജെപി ചിലപ്പോള്‍ അക്കൗണ്ട് തുറന്നില്ലെന്നും വരുമെന്ന് സര്‍വേ പ്രവചിക്കുന്നു. ഉത്തരാഖണ്ഡിലും മത്സരം കടുപ്പമാണ്. എഎപി സീറ്റുകള്‍ നേടാമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. ഇതെല്ലാം ബിജെപിക്കുള്ള വെല്ലുവിളിയാണ്. ഗോവയില്‍ . കോണ്‍ഗ്രസ് ദുര്‍ബലമാണ്. അത് എഎപിക്ക് നേട്ടമാകുന്നുണ്ട്. മണിപ്പൂരിലും ബിജെപിക്ക് കടുത്ത പോരാട്ടമാണ് നേരിടേണ്ടി വരുന്നത്. ഇവിടെ ഭരണവിരുദ്ധ തരംഗം ശക്തമാണ്. എങ്ങോട്ട് വേണമെങ്കിലും ഫലം മാറി മറിയാം.

Eng­lish Sum­ma­ry : bjp graph going down includ­ing in uttarpradesh

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.