Web Desk

July 24, 2021, 10:53 am

ഹവാല ചുരുളഴിയുന്നു: പണം എത്തിച്ചത് ചാക്കില്‍ കെട്ടി; ടോക്കണ്‍ ആയി 10 രൂപ

Janayugom Online

ബിജെപിയുടെ ഹവാല ഇടപാടുകള്‍ തെളിയുന്നു, ജനങ്ങളെയും, പാര്‍ട്ടിയുടെ സാധാരണ പ്രവര്‍ക്കരേയും കബളപ്പിച്ച ബിജെപി നേതൃത്വം കൂടുതല്‍ പ്രതിസന്ധിയിലേക്ക് പോകുന്നു. ബിജെപിയുടെ തെരഞ്ഞെടുപ്പ്‌ ആവശ്യങ്ങൾക്കായി കുഴൽപ്പണം കടത്തിയത്‌ സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രന്റെ അറിവോടെയെന്ന്‌ കുറ്റപത്രം. കൊടകര കുഴൽപ്പണ കേസിൽ പ്രത്യേക അന്വേഷകസംഘം ഇരിങ്ങാലക്കുട മജിസ്‌ട്രേറ്റ്‌ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ ബംഗളൂരുവിൽ നിന്നാണ്‌ ബിജെപി ഹവാലപണം ഇറക്കിയതെന്നും വ്യക്തമാക്കുന്നു. കുഴൽപ്പണ കവർച്ചാകേസിന്റെ ആദ്യഘട്ട കുറ്റപത്രമാണ്‌ എസിപി വി കെ രാജു വെള്ളിയാഴ്‌ച സമർപ്പിച്ചത്‌.625 പേജുള്ള കുറ്റപത്രത്തിൽ 22 പ്രതികളാണുള്ളത്‌. തദ്ദേശ- നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബിജെപി കേരളത്തിലേക്ക് ഹവാല പണം ഒഴുക്കിയതായുള്ള വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തിയതിനു പിന്നാലെ ഇടപാടുകളുടെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്ത്.

കര്‍ണാടകയില്‍നിന്ന് കേരളത്തിലേക്ക് പണം കൊണ്ടുവരുന്നതിന് പ്രത്യേക പ്രവര്‍ത്തനരീതി ഉണ്ടായിരുന്നു എന്നാണ് അന്വേഷണ സംഘം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. ടോക്കണ്‍ ഉപയോഗിച്ചാണ് പണം കൈമാറ്റം നടന്നതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കര്‍ണാടകയിലെത്തി ടോക്കണ്‍ കാണിച്ച് വിശ്വാസ്യത ഉറപ്പുവരുത്തിയാണ് പണം വാങ്ങിയിരുന്നത്. പത്തുരൂപ നോട്ടാണ് ടോക്കണ്‍ ആയി ഉപയോഗിച്ചിരുന്നത്. പണം കൈമാറേണ്ടവരുടെ വിവരങ്ങള്‍ ധര്‍മരാജന് നല്‍കിയിരുന്നത് ബിജെപിയുടെ സംസ്ഥാന ഓഫീസ് സെക്രട്ടറിയായിരുന്നെന്നും കുറ്റപത്രത്തില്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊണ്ടുവന്നതു കൂടാതെ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ബിജെപി പണം കൊണ്ടുവന്നതായി കുറ്റപത്രത്തില്‍ പറയുന്നുണ്ട്. 12 കോടി രൂപയാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തിലെത്തിച്ചത്. മൂന്ന് തവണയായാണ് ധര്‍മരാജന്‍ ചാക്കില്‍ കെട്ടി പണം എത്തിച്ചത്. കൊടകര കവര്‍ച്ച നടന്ന ദിവസം 6.3 കോടി തൃശ്ശൂര്‍ ഓഫീസില്‍ എത്തിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് വിനിയോഗിക്കാൻ ബി ജെ പി. കേരളത്തിലെത്തിച്ചത് 40 കോടിയെന്ന് പോലീസ് കോടതിയെ ബോധിപ്പിച്ചു. കൊടകര കുഴൽപ്പണക്കേസിൽ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യമുള്ളത്. വിഷയം തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷിക്കണമെന്നും പറയുന്നുണ്ട്. കുറ്റപ്പത്രത്തിൽ പറയുന്നതിങ്ങനെ-ഈ കേസിലെ കവർച്ചചെയ്യപ്പെട്ട മൂന്നരക്കോടി രൂപ ബെംഗളൂരുവിൽനിന്ന്‌ അനധികൃതമായി 2021‑ലെ കേരള നിയമസഭ ഇലക്ഷനുമായി ബന്ധപ്പെട്ട് ബി.ജെ.പി.യുടെ ഇലക്ഷൻ പ്രചാരണത്തിനുവേണ്ടി കൊണ്ടുവന്നതാണ്. മേൽപ്പറഞ്ഞ മൂന്നര ക്കോടി രൂപ കൂടാതെ 2021‑ലെ കേരളത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കർണാടകയിൽ സ്വരൂപിച്ചുവെച്ചിരുന്ന 17 കോടി രൂപ 2021 മാർച്ച് ഒന്നു മുതൽ മാർച്ച് 26 വരെ പല ദിവസങ്ങളായി ധർമരാജൻ,ധനരാജൻ,ഷിജിൻ,ഷൈജു എന്നിവർ നേരിട്ടും കോഴിക്കോട്ടുള്ള ഹവാല ഏജന്റുമാർ മുഖേന 23 കോടിയും ചേർത്ത് മൊത്തം 40 കോടി രൂപ സ്വരൂപിച്ച് മാർച്ച് അഞ്ചാം തീയതി മുതൽ ഏപ്രിൽ അഞ്ചുവരെ കേരളത്തിൽ പല ജില്ലകളിലുള്ള ബി.ജെ.പി. പാർട്ടിയുടെ ഭാരവാഹികൾക്ക് എത്തിച്ചുനൽകിയിട്ടുണ്ട്.

അതിൽ 2021 മാർച്ച് ആറിന് ബെംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് സേലം വഴി ധർമരാജന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന 4.4 കോടി സേലത്തുവെച്ചും കവർന്നു. കെ. സുരേന്ദ്രന്റെ അറിവോടെ മൂന്നരക്കോടി എത്തിക്കാൻ നിർദേശിച്ചത് എം. ഗണേശും ഗിരീശൻ നായരും മൂന്നരക്കോടി കർണാടകയിൽനിന്നെത്തിക്കാൻ ധർമരാജന് നിർദേശം നൽകിയത് ബി.ജെ.പി. േകരള കോ-ഓർഡിനേറ്റിങ് സെക്രട്ടറി എം. ഗണേശും സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായരുമാണെന്ന് കേസിന്റെ കുറ്റപത്രത്തിൽ പറയുന്നു. പണം കടത്തിക്കൊണ്ടുവന്നത് പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്റെ അറിവോടെയാണെന്നും ഹവാല ഏജന്റായി പ്രവർത്തിച്ചിരുന്ന ധർമരാജനുമായി സുരേന്ദ്രൻ ഉൾപ്പെടെ മൂന്നുപേർക്കും അടുത്ത ബന്ധമുണ്ടെന്നും കുറ്റപത്രത്തിലുണ്ട്. കാറിന്റെ രണ്ട് രഹസ്യ അറകളിലായിരുന്നു പണം. ധർമരാജൻ മറ്റൊരു വാഹനത്തിൽ അകന്പടിപോയി.പണം കവർച്ചചെയ്യപ്പെട്ട വിവരം കാർ ഡ്രൈവർ ഷംജീറിൽനിന്ന് അറിഞ്ഞ ധർമരാജൻ കെ. സുരേന്ദ്രൻ, ഗിരീശൻ നായർ, ബി.ജെ.പി. ജില്ലാ ട്രഷറർ സുജയ് സേനൻ, ആലപ്പുഴ ജില്ലാ ട്രഷറാര്‍ കെ ജി കര്‍ത്തയെന്ന ഗോപാലകൃഷ്ണ കർത്താ എന്നിവരെ തത്‌സമയം വിളിച്ചറിയിച്ചു. േകസിലെ പത്താം സാക്ഷി സുജയ് േസനൻ, 11-ാം സാക്ഷി കാശിനാഥൻ എന്നിവർ വിവരമറിഞ്ഞ് സ്ഥലത്തെത്തി. ഈ കേസിൽ സാക്ഷികളായ ബി.ജെ.പി. നേതാക്കളുെട ഫോൺവിളിപ്പട്ടികയും കോടതിയിൽ കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്. കവർച്ചചെയ്യപ്പെട്ട പണം അറസ്റ്റിലായ പ്രതികൾ.

eng­lish summary:bjp hawala mon­ey deliv­ered in sacks; 10 as token
You may also like this video