10 September 2024, Tuesday
KSFE Galaxy Chits Banner 2

Related news

September 9, 2024
September 7, 2024
September 7, 2024
September 7, 2024
September 6, 2024
September 6, 2024
September 5, 2024
September 5, 2024
September 2, 2024
September 2, 2024

യുപിയില്‍മുസ്ലീം വിഭാഗത്തിന്‍റെ വോട്ടുകളില്‍ ലക്ഷ്യം വെച്ച് ബിജെപി

Janayugom Webdesk
ന്യൂഡല്‍ഹി
October 16, 2022 9:24 am

യുപിയില്‍മുസ്ലീം വിഭാഗത്തിന്‍റെ വോട്ടുകളില്‍ ലക്ഷ്യം വെച്ച് ബിജെപി രംഗത്തുവന്നിരിക്കുന്നു.
പിന്നാക്ക മുസ്‌ലിങ്ങളുടെ ഉന്നമനത്തിനായുള്ള പ്രധാനമന്ത്രിയുടെ നിര്‍ദേശത്തിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ ബിജെപി സംസ്ഥാനത്തെ പശ്മാന്ദ വിഭാഗവുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരമൊരു ഔപചാരിക യോഗം നടക്കുന്നത്.ഈ വര്‍ഷം ജൂലൈയില്‍ നടന്ന ബിജെപി ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തില്‍ യു.പിയിലെ പിന്നാക്ക മുസ്‌ലിം വിഭാഗത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കണമെന്ന് ബിജെപിയോട് പ്രധാനമന്ത്രി നരേന്ദ്ര മോഡിആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് കൂടി മുന്നില്‍ കണ്ടാണ് പാര്‍ട്ടിയുടെ തീരുമാനം.ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എസ് വൈ ഖുറൈഷി, മുന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജങ് എന്നിവരുമായി മുസ്‌ലിം നേതാക്കള്‍ നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.

വാരാണസി ഗ്യാന്‍വാപി വിഷയം, വിദ്വേഷ പ്രസംഗങ്ങള്‍, ജനസംഖ്യാ നിയന്ത്രണം, കര്‍ണാടകയിലെ ഹിജാബ് വിവാദം എന്നിവയെല്ലാം അന്ന് കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തിരുന്നു. ജൂലൈയില്‍ ഹൈദരാബാദില്‍ നടന്ന ഒരു പരിപാടിയില്‍ കേന്ദ്രമന്ത്രി സ്വതന്ത്ര ദേവ് സിങ് യുപിയില്‍ ബിജെപിക്കുള്ള മുസ്‌ലിം പിന്തുണയെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു പരമാര്‍ശം.

എട്ട് വര്‍ഷത്തെ മോഡി സര്‍ക്കാര്‍ ഭരണത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കുണ്ടായ സേവനങ്ങളും അടുത്തിടെ വലിയ രീതിയില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിരുന്നു.മുഖ്യമന്ത്രി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം വട്ടവും അധികാരത്തിലെത്തിയതിനെ കുറിച്ചും മോഡി പലയാവര്‍ത്തി പരാമര്‍ശം നടത്തിയിട്ടുണ്ട്.ബിജെപി സര്‍ക്കാര്‍ ചെയ്ത പ്രവര്‍ത്തനങ്ങളില്‍ നിന്ന് സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും പ്രയോജനം ലഭിച്ചിട്ടുണ്ടെന്നായിരുന്നു പാര്‍ട്ടിയുടെ വാദം. പിന്നാക്കവിഭാഗം മുസ്‌ലിങ്ങളെ കൂടി ഉദ്ദേശിച്ചായിരുന്നു മോഡിയുടെ പ്രസ്താവന.

പശ്മാന്ദ യുവ മുസ്‌ലിം നേതാവായ ഡാനിഷ് ആസാദ് അന്‍സാരിയെ ന്യൂനപക്ഷ ക്ഷേമം, വഖഫ്, ഹജ്ജ് വകുപ്പ് സഹമന്ത്രിയായി നിയമിച്ചിരുന്നു.ഇത് പുതിയ വോട്ട് ബാങ്കുകള്‍ കണ്ടെത്താനുള്ള പാര്‍ട്ടിയുടെ ശ്രമം കൂടിയാണ്. 2024ലെ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വന്‍ വിജയത്തിലെത്താനാണ് പാര്‍ട്ടിയുടെ നീക്കം.

മുസ്‌ലിം വോട്ടുകളെ കേന്ദ്രീകരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ബിജെപി പ്രവര്‍ത്തനങ്ങള്‍ നേരത്തെ തന്നെ ആരംഭിച്ചിരുന്നു,അതേസമയം ബിജെപിയുടെ തന്നെ നേതാക്കള്‍ പലയിടത്തായി മുസ്‌ലിം വിഭാഗത്തിനെതിരെ രംഗത്തെത്തിയിരുന്നു. മുസ്‌ലിം വിഭാഗത്തിലെ ജനങ്ങളെ ബഹിഷ്‌ക്കരിക്കണമെന്നും അവരുടെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങരുതെന്നതുള്‍പ്പെടെയുള്ള ആഹ്വാനങ്ങള്‍ ബിജെപി നേതാക്കള്‍ നടത്തിയിരുന്നു.ഉത്തര്‍പ്രദേശില്‍ മുസ്‌ലിം വിഭാഗത്തിലെ ഏറ്റവും ശക്തമായ വോട്ട് ബാങ്ക് ആണ് പശ്മാന്ദ വിഭാഗം.

Eng­lish Summary:
BJP is tar­get­ing Mus­lim votes in UP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.