ബിജെപിയുടെ വളർത്തു മൃഗമാണ് എൻ ഐ എ: മെഹ്ബൂബ മുഫ്തി

Web Desk

കാശ്മീര്‍

Posted on October 28, 2020, 4:20 pm

എൻ ഐ എ ബിജെപിയുടെ വളർത്തു മൃഗമാണെന്ന് മെഹ്ബൂബ മുഫ്തി. തങ്ങളുടെ ചൊൽപ്പടിക്ക് നിൽക്കാത്തവരെ ഭീക്ഷണിപ്പെടുത്തുകയും ഭയപ്പെടുത്തുകയുമാണ് എൻ ഐ എയിലൂടെ ബിജെപി നടത്തുന്നതെന്ന് മെഹ്ബൂബ മുഫ്തി കുറ്റപ്പെടുത്തി.

കശ്മീരിൽ വിവിധയിടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ദിനപത്രമായ ഗ്രേറ്റർ കശ്മീരിന്റെ ഓഫീസ്, എൻ. ജി. ഒ സംഘടന ഓഫീസുകൾ, മനുഷ്യാവകാശ പ്രവർത്തകന് ഖുറാം പർവേസിന്റെ വസതി എന്നിവിടങ്ങളിലാണ് റെയ്ഡ് നടന്നത്. പൊലീസും സിആർപിഎഫ് ഫോഴ്സും എൻഐഎക്കൊപ്പം റെയ്ഡിൽ ഭാഗമായി. എൻജിഒ പോലെയുള്ള സംഘടനകൾക്കായി ഫണ്ട് ശേഖരണം നടത്തിയതുമായി ബന്ധപ്പെട്ടാണ് റെയ്ഡ്. തീവ്രവാദപ്രവർത്തനങ്ങൾക്കും പണം കണ്ടെത്തിയതായി എൻഐഎ പറയുന്നു.

ENGLISH SUMMARY: bjp is the pet of nia says meha­boo­ba mufthi

YOU MAY ALSO LIKE THIS VIDEO