ജനരക്ഷായാത്രയെ ഉപേക്ഷിച്ച് അമിത്ഷാ ഡെല്‍ഹിക്ക്

Web Desk
Posted on October 04, 2017, 2:17 pm

രക്ഷയില്ല; ജനരക്ഷായാത്രയെ ഉപേക്ഷിച്ച് അമിത്ഷാ ഡെല്‍ഹിക്ക് മടങ്ങുന്നു.ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളാലാണ് ബിജെപി പ്രസിഡന്റ് അമിത്ഷാ ജാഥ ഉപേക്ഷിക്കുന്നതെന്ന് പറയുന്നു. മാംഗ്‌ളൂരിലും കണ്ണൂരിലുമായി ഇന്നും നാളെയും ആറിനുമായി നിരവധി പരിപാടികളില്‍ പങ്കെടുക്കേണ്ടതാണ് അമിത്ഷാ. 154 കിലോമീറ്റര്‍ യാത്രയില്‍ കഴിഞ്ഞദിവസം ഏഴുകിലോമീറ്റര്‍ പയ്യന്നൂരില്‍ കാല്‍നടയാത്ര നടത്തിയിരുന്നു.രണ്ടിന് ബാംഗ്‌ളുരൂവില്‍ പരിവര്‍ത്തന്‍യാത്രയില്‍ പങ്കെടുക്കുകയും വിശിഷ്ടവ്യക്തികളുടെ ഒരു യോഗത്തില്‍ പങ്കെടുക്കുകയും ചെയ്യേണ്ടതായിരുന്നുവെങ്കിലും ആ പരിപാടി മാറ്റിവച്ചു. കേരളത്തിലെ പാര്‍ട്ടി നേതൃത്വത്തിലുള്ള പടലപ്പിണക്കങ്ങളില്‍ തൃപ്തനല്ല അമിത് ഷായെന്ന് സൂചനയുണ്ട്. ജനരക്ഷായാത്രക്ക് പയ്യന്നൂരില്‍ ഫ്‌ളാഗ്ഓഫ് ചെയ്ത അമിത്ഷാ പദയാത്രയില്‍ പങ്കെടുത്തിരുന്നു.