പുളിക്കല്‍ സനില്‍ രാഘവന്‍

May 14, 2021, 12:21 pm

തെരഞ്ഞെടുപ്പ്  ഫണ്ട് വിനിയോഗം; ബിജെപി സംസ്ഥാന  നേതൃത്വം അണികള്‍ക്ക് മുമ്പില്‍ പതറുന്നു 

Janayugom Online

നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയവും, വോട്ടു കച്ചവടവും ബിജെപി സംസ്ഥാന നേതൃത്വത്തെ മുള്‍മുനയില്‍ നിര്‍ത്തുമ്പോള്‍ തെരഞ്ഞെടുപ്പു ഫണ്ട്‌ വിനിയോഗത്തെക്കുറിച്ചു വ്യാപക പരാതിയും ഉയരുന്നു. നിയമസഭാ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിനു പിന്നാലെ ആഭ്യന്തര കലഹം രൂക്ഷമായിരിക്കുന്നു. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക്‌ അനുവദിച്ച്‌ ഫണ്ട്‌ താഴേത്തട്ടില്‍ എത്തിയില്ലെന്ന ആക്ഷേപം അന്വേഷിക്കാനൊരുങ്ങി കേന്ദ്ര നേതൃവും. സംസ്‌ഥാനത്താട്ടൊകെ പ്രചാരണത്തിന്‌ അനുവദിച്ച തുക ബൂത്ത്‌ തലങ്ങളില്‍ എത്തിയില്ലെന്നും ഇതുമൂലം പാര്‍ട്ടിയുടെ ശക്‌തികേന്ദ്രങ്ങളില്‍ പോലും കാര്യമായ പ്രവര്‍ത്തനം നടന്നിരുന്നില്ലെന്നുമാണു പ്രാദേശിക നേതാക്കളുടെ വിലയിരുത്തല്‍. ബൂത്ത്‌തല വോട്ടുകള്‍ കുറഞ്ഞതിനു പിന്നില്‍ പ്രവര്‍ത്തകരുടെ നിസംഗതയായിരുന്നെന്ന്‌ പറയപ്പെടുന്നു‌. 35 സീറ്റ്‌ പിടിച്ചാല്‍ ഭരണം ഉറപ്പാണെന്ന സംസ്‌ഥാന നേതൃത്വത്തിന്റെ അവകാശവാദം മുഖവിലയ്‌ക്ക്‌ എടുത്തിരുന്നില്ലെങ്കിലും 10- 15 സീറ്റുകളില്‍ വിജയിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ദേശീയ നേതൃത്വം. ഇതിനായി പ്രചാരണത്തിനു വന്‍തോതില്‍ ഫണ്ടും അനുവദിക്കുകയും ചെയ്‌തു. എന്നാല്‍ ഇതു താഴേത്തട്ടില്‍ എത്തിയില്ലെന്ന പ്രാദേശിക നേതാക്കളുടെ വിമര്‍ശനം ഗൗരവത്തോടെയെടുത്താണു ദേശീയ നേതൃത്വം കാണുന്നത്. ഫണ്ട്‌ പോയ വഴി അന്വേഷിക്കാന്‍ തയാറെടുക്കുന്നത്‌.

നാല്‌ എ ക്ലാസ്‌ മണ്ഡലങ്ങള്‍ ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലടക്കം ബൂത്ത്‌തല പ്രവര്‍ത്തനം നിര്‍ജീവമായതാണു വമ്പന്‍ തിരിച്ചടിക്കു കാരണമായതെന്നാണു കരുതുന്നത്‌.ദേശീയ നേതൃത്വം നല്‍കിയ ഫണ്ട്‌ താഴേത്തട്ടില്‍ ഫലപ്രദമായി വിനിയോഗിച്ചില്ലെന്നാണ്‌ അനുമാനം. ബൂത്ത്‌ തലത്തില്‍ പ്രവര്‍ത്തകരെ ഏകോപിപ്പിക്കാനും സംവിധാനമുണ്ടായില്ല. ജില്ലാ പ്രസിഡന്റുമാരുടെയും സംസ്‌ഥാന ഭാരവാഹികളുടെയും ഓണ്‍ലൈന്‍ യോഗത്തില്‍ ഫണ്ട്‌ വിനിയോഗവും ചര്‍ച്ചയായി. സംസ്‌ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രണ്ടു മത്സരങ്ങളില്‍ മത്സരിച്ചതു തിരിച്ചടിയായെന്ന വിലയിരുത്തല്‍ ദേശീയ നേതൃത്വത്തിനുണ്ട്‌. മഞ്ചേശ്വത്തു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നെങ്കില്‍ ജയിക്കാമായിരുന്നുവെന്ന അനുമാനവുമുണ്ട്‌. കോന്നിയിലും മഞ്ചേശ്വരത്തിനും പുറമേ സംസ്‌ഥാനത്ത്‌ ഒട്ടാകെ പ്രചാരണത്തിന്‌ എത്താന്‍ സുരേന്ദ്രനു ഹെലികോപ്‌ടര്‍ അനുവദിച്ചിരുന്നു. ഇതിനുപുറമേ സംസ്‌ഥാനത്തു പ്രചാരണത്തിനെത്തിയ കേന്ദ്രമന്ത്രിമാര്‍ക്കും നേതാക്കള്‍ക്കുമായി വേറെയും ഹെലികോപ്‌ടറുകള്‍ ഏര്‍പ്പാടാക്കാന്‍ ലക്ഷങ്ങളാണു പൊടിച്ചത്‌. കോവിഡ്‌ കാലത്തെ ഈ ധാരാളിത്തം പക്ഷേ, നിഷ്‌പക്ഷ വോട്ടുകളെ പാര്‍ട്ടിയില്‍ നിന്ന്‌ അകറ്റിയതായും അണികളില്‍ തന്നെ ചര്‍ച്ചയായിരിക്കുന്നു.

അഞ്ചു സീറ്റിൽ നിശ്ചയമായും ജയം ഉറപ്പിച്ചിരുന്നു ബിജെപിയിലെ ചില കേന്ദ്രങ്ങള്‍. പാലക്കാട്, മഞ്ചേശ്വരം, തൃശൂർ, നേമം, കഴക്കൂട്ടം എന്നീ മണ്ഡലങ്ങളായിരുന്നു ഇവ. എന്നാൽ പാലക്കാട് ഒഴിച്ച് ബാക്കി ഒരിടത്തും മികച്ച പ്രകടനം പോലും കാഴ്ച വച്ചില്ല. സിറ്റിങ് സീറ്റായ നേമം നഷ്ടമാകുകയും ചെയ്തു. എല്‍ഡിഎഫ് വലിയ മുന്നേറ്റമാണ് മണ്ഡലത്തില്‍ നടത്തിയത്. നാല് എ ക്ലാസ് മണ്ഡലങ്ങൾ ഉണ്ടായിരുന്ന തിരുവനന്തപുരം ജില്ലയിലടക്കം ബൂത്ത്തല പ്രവർത്തനം നിർജീവമായി. ദേശീയ നേതൃത്വം നൽകിയ ഫണ്ട് താഴേത്തട്ടിൽ ഫലപ്രദമായി വിനിയോഗിച്ചില്ലെന്നാണ് അനുമാനം. ബൂത്ത് തലത്തിൽ പ്രവർത്തകരെ ഏകോപിപ്പിക്കാനും സംവിധാനമുണ്ടായില്ല. ജില്ലാ പ്രസിഡന്റുമാരുടെയും സംസ്ഥാന ഭാരവാഹികളുടെയും ഓൺലൈൻ യോഗത്തിൽ ഫണ്ട് വിനിയോഗവും ചർച്ചയായി. അതിനിടെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനു ബിജെപി. സംസ്ഥാന നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കി ദേശീയനേതൃത്വത്തിനു മുതിർന്ന നേതാക്കളുടെ കത്ത്.

സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ- കേന്ദ്രമന്ത്രി വി മുരളീധരൻ അച്ചുതണ്ട് കേരളത്തിൽ ബിജെപിയുടെ വിശ്വാസ്യത തകർത്തെന്നാണു ആരോപണം. സുരേന്ദ്രനെ അധ്യക്ഷ സ്ഥാനത്തു നിന്നും മുരളീധരനെ കേന്ദ്ര മന്ത്രിപദത്തിൽ നിന്നും പുറത്താക്കണമെന്നാണ് ഇവരുടെ ആവശ്യം. വിശ്വാസ്യത തകർത്ത സംസ്ഥാന നേതൃത്വത്തിനു കീഴിൽ ഇനി പാർട്ടിക്ക് ഒരടിപോലും മുന്നോട്ടു പോകാൻ കഴിയില്ലെന്നും കത്തിൽ പരാമർശം.ഇത്തവണ 90 മണ്ഡലങ്ങളിൽ 1991 നേക്കാൾ ബിജെപിയെ പിറകോട്ടു കൊണ്ടുപോകുന്ന വോട്ട് കച്ചവടമാണ് നടന്നിരിക്കുന്നതെന്നു സാധാരണ പ്രവർത്തകർ പോലും ആരോപിക്കുന്നു. കെ. സുരേന്ദ്രൻ‑വി. മുരളീധരൻ അച്ചുതണ്ടാണ് പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥയ്ക്കു കാരണം. പ്രവർത്തകരുടെ ഉൾപ്പെടെ വിശ്വാസ്യത തകത്ത സംസ്ഥാന നേതൃത്വത്തെ മാറ്റാൻ ദേശീയനേതൃത്വം തയാറാകണമെന്നും കത്തിൽ പറയുന്നു.2016, 2019 തെരഞ്ഞെടുപ്പുകളിൽ വോട്ട് വര്‍ധന നേടിയ പാർട്ടിയായ ബിജെപി. 

ഇന്ന് കേരളത്തിൽ ദയനീയ തകർച്ചയെയാണ് നേരിടുന്നത്. സംസ്ഥാന നേതൃത്വത്തിന്റെ പിടിപ്പുകേടും അഹങ്കാരവും ധാർഷ്ട്യവുമാണ് പാര്‍ട്ടി അണികളില്‍ അഭിപ്രായം ഉയരുന്നു. പ്രസ്ഥാനം കെട്ടിപ്പടുത്ത നൂറു കണക്കിന് നേതാക്കളെയും ആയിരക്കണക്കിന് പ്രവർത്തകരെയും പാർട്ടിക്ക് പുറത്തു നിർത്തിയിരിക്കുന്നതിനു കാരണം സംസ്ഥാന നേതൃത്വം വ്യക്തമാക്കണം. ജനപിന്തുണയുള്ള നേതാക്കളെ സ്ഥാനാർത്ഥിത്വത്തിൽ നിന്നു പോലും അകറ്റി നിർത്തിയതും ഇതിന്റെ തുടർച്ചയാണ്. അവരെ പ്രവർത്തന മണ്ഡലത്തിലേക്ക് തിരികെക്കൊണ്ടുവരാൻ നേതൃമാറ്റം അനിവാര്യമാണ് അണികള്‍ പറയുന്നു. ഇ. ശ്രീധരനെ പോലൊരു വ്യക്തിയെ വിജയിപ്പിച്ചെടുക്കാൻ കഴിയാത്ത നേതൃത്വത്തിന് ഇനിയെന്തെങ്കിലും സാധിക്കുമെന്ന് കരുതാനാകില്ലെന്നുംഅണികള്‍ കുറ്റപ്പെടുത്തുന്നു. ഇതിനിടയില്‍ കേന്ദ്ര നേതൃത്വത്തിലെ ചിലര്‍ വി.മുരളീധരന് പിന്തുണ നല്‍കുന്നതായി പരാതിയും ശക്തമാണ്.

Eng­lish Sum­ma­ry : BJP fund cor­rup­tion Kerala

You may also like this video :