പാനൂരിനടുത്ത പാലത്തായി സ്കൂളിലെ നാലാംക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി-ആർഎസ്എസ് നേതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിജെപി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റും എൻടിയു ജില്ലനേതാവുമായ കടവത്തൂർ മുണ്ടത്തോട്ടെ കുറുങ്ങാട്ട് കുനിയിൽ പത്മരാജനെയാണ്(45) അറസ്റ്റ് ചെയ്തത്. പോക്സോ പ്രകാരം പാനൂർ പൊലീസ് കേസെടുത്ത് ദിവസങ്ങള്‍ പിന്നിട്ടിട്ടും അറസ്റ്റ് നടക്കാത്തതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പാനൂരിനടുത്ത വിളക്കോട്ടൂരിലെ ആർഎസ്എസ് കേന്ദ്രത്തിൽ നിന്ന് ഇന്നലെയാണ് അറസ്റ്റ് ചെയ്തത്. ഒളിവിൽകഴിഞ്ഞ വീട്ടിൽ നിന്ന് ഇറങ്ങിയോടിയ പ്രതിയെ പിന്തുടർന്ന്പിടിക്കുകയായിരുന്നു.
കേസ് അന്വേഷണത്തിനായി തലശ്ശേരി ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തില്‍ സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം രൂപീകരിച്ചതിന് തൊട്ടുപിന്നാലെയാണ് അറസ്റ്റ് നടന്നത്. പാനൂര്‍ ഇന്‍സ്പെക്ടര്‍ ഫായിസ് അലിയുടെ കീഴില്‍ 11 പേര് അടങ്ങുന്ന സംഘമാണ് ടീമിലുള്ളത്.
പാലത്തായി സ്കൂളിലെ ഒമ്പതുവയസുകാരിയെയാണ് ഇതേ സ്കൂളിലെ അധ്യാപകനായ ബിജെപി നേതാവ് പീഡിപ്പിച്ചത്. അവധി ദിവസം സ്കൂളിലേക്ക് വിളിപ്പിച്ചും ശുചിമുറിയിൽവെച്ചും പലവട്ടം പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ കുട്ടിയെയും മാതാവിനെയും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഭയന്ന കുട്ടി സ്കൂളിൽ പോക്ക് നിർത്തിയതോടെയാണ് പീഡനവിവരം പുറത്തുവന്നത്. കഴിഞ്ഞ മാസം 16നാണ് ബന്ധുക്കള്‍ തലശേരി ഡിവൈഎസ്പി ഓഫീസിലെത്തി പരാതി നൽകിയത്. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞു. മജിസ്ട്രേട്ടറ്റും കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ജനുവരിയിലും, ഫെബ്രുവരിയിലുമായി മൂന്നു പ്രാവശ്യം അധ്യാപകന് പീഡിപ്പുവെച്ചെന്നാണ് വിദ്യാര്‍ഥിനിയുടെ മൊഴി. സഹപാഠിയായ വിദ്യാർത്ഥിനിയും ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
ENGLISH SUMMARY: bjp leader arrest in panoor posco case
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.