November 30, 2023 Thursday

Related news

November 26, 2023
November 26, 2023
November 25, 2023
November 24, 2023
November 24, 2023
November 23, 2023
November 21, 2023
November 20, 2023
November 19, 2023
November 18, 2023

മുസ്‌ലിം വിരുദ്ധ പോസ്റ്റ് : ബിജെപി നേതാവ് അറസ്റ്റില്‍

Janayugom Webdesk
ചെന്നൈ
October 17, 2021 8:39 pm

സമൂഹമാധ്യമങ്ങളില്‍ മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളടങ്ങിയ പോസ്റ്റുകളിട്ടതിന് ബിജെപി നേതാവ് അറസ്റ്റില്‍. ബിജെപി തമിഴ്‌നാട് നിര്‍വാഹക സമിതിയംഗവും ആര്‍എസ്എസ് സെെദ്ധാന്തികനുമായ ചെന്നൈ നാങ്കനല്ലൂർ ആർ കല്യാണരാമനെയാണ് ചെന്നെെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്ത്യൻ നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സഹിർഖാൻ നൽകിയ പരാതിയിലാണ്​ നടപടി.

ഫേസ്​ബുക്കിൽ പ്രവാചകനെക്കുറിച്ച് അപകീർത്തികരമായ പോസ്​റ്റുകളിടുന്നത്​ തുടരുകയാണെന്നും മുസ്ലിം യുവാക്കളെ അക്രമത്തിലേക്ക് വഴിതിരിച്ചുവിടുകയാണ് ഇതിനുപിന്നിലെ ലക്ഷ്യമെന്നും അതിനാൽ കല്യാണരാമനെ ദേശീയ സുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്യണമെന്നുമായിരുന്നു​ പരാതിയിലെ ആവശ്യം. ഇത്തരത്തിൽ സംസ്ഥാനമൊട്ടുക്കും കല്യാണരാമനെതിരെ വിവിധ മുസ്​ലിം സംഘടനകൾ പരാതികൾ നൽകിയിരുന്നു. 

കഴിഞ്ഞ ദിവസം രാവിലെ അഹമ്മദാബാദിൽ നിന്ന് ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ കല്യാണരാമനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇസ്​ലാമിക- ദ്രാവിഡ പ്രസ്ഥാന വിരുദ്ധ പ്രസംഗങ്ങൾ നടത്തിയതിന്​ കല്യാണരാമൻ ഇതിന്​ മുൻപ്​ പലതവണ അറസ്റ്റിലായിട്ടുണ്ട്. 

Eng­lish Sum­ma­ry : bjp leader arrest­ed for spread­ing anti mus­lim post in facebook

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.