Web Desk

ലഖ്നൗ

June 26, 2021, 8:59 pm

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍

Janayugom Online

ഉത്തർപ്രദേശിൽ യുവതിയെ ഭീഷണിപ്പെടുത്തി നാല് വര്‍ഷമായി ലൈംഗികമായി പീഡിപ്പിച്ച ബിജെപി നേതാവ് അറസ്റ്റില്‍. ബല്ലിയയിലെ ബിജെപി ബൂത്ത് പ്രസിഡന്റായ ബ്രിജ് മോഹന്‍ പാണ്ഡേ (30)ആണ് അറസ്റ്റിലായത്. ഇരുപത്തിമൂന്നുകാരിയായ യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. 

നിശ്ചയിച്ചുറപ്പിച്ച വിവാഹം ഇത്തരത്തില്‍ മുടക്കിയതായും യുവതി പറഞ്ഞു.ബന്ധം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു ഇയാൾ നിരന്തരം പീഡിപ്പിച്ചിരുന്നതെന്നും യുവതി പൊലീസിനോട് പറഞ്ഞു. ഗദ്വര്‍ പൊലീസാണ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.
eng­lish summary;BJP leader arrest­ed for threat­en­ing and tor­tur­ing woman
you may also like this video;