December 5, 2022 Monday

Related news

December 5, 2022
December 5, 2022
December 5, 2022
December 5, 2022
December 5, 2022
December 5, 2022
December 5, 2022
December 4, 2022
December 3, 2022
December 2, 2022

ബിജെപി നേതാവിനെ കരിഓയിലില്‍ കുളിപ്പിച്ച്‌ ശിവസേനക്കാര്‍

Janayugom Webdesk
സോലാപുര്‍
February 8, 2021 4:00 pm

മഹാരാഷ്​ട്രയില്‍ ബിജെപി നേതാവിനെ കരിഓയിലില്‍ കുളിപ്പിച്ച്‌ ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധം. കരിഓയിലില്‍ കുളിപ്പിച്ച ശേഷം പൊതുനിരത്തിലൂടെ നടത്തിയും സാരിയുടുപ്പിച്ചും ചെരുപ്പൂരിയടിച്ചും അപമാനിക്കല്‍ തുടര്‍ന്നു.

സോലാപുരിലാണ് സംഭവം. മഹാരാഷ്​ട്ര മുഖ്യമന്ത്രിയും ശിവസേന തലവനുമായ ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചതിനാണ് ബിജെപി നേതാവായ ശിരിഷ്​ കടേക്കറിനെ ശിവസേന പ്രവര്‍ത്തകര്‍ ആക്രമിച്ചത്​. സംഭവത്തില്‍ 17 പേര്‍ക്കെതിരെ കേസെടുത്തതായും എല്ലാവരെയും അറസ്റ്റ് ചെയ്തതായും സോലാപുര്‍ പൊലീസ് അറിയിച്ചു.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്​. ശിരിഷ് കടേക്കറിനെ വളഞ്ഞശേഷം ശിവസേന പ്രവര്‍ത്തകര്‍ തലവഴി കരിഓയില്‍ ഒഴിക്കുന്നതും തുടര്‍ന്ന് ഇയാളെ തെരുവിലൂടെ നടത്തിക്കുന്നതും വിഡിയോയിലുണ്ട്​. പിന്നീട്​ നീല നിറത്തിലുള്ള സാരി ഉടുപ്പിക്കുന്നതും കാണാം. ഇടക്ക്​ ഒരാള്‍ ചെരുപ്പൂരി ശിരിഷിനെ അടിക്കുന്നുണ്ട്​. വീണ്ടും അടിക്കാന്‍ ശ്രമിക്കുന്ന ഇയാളെ മറ്റുള്ളവരും ഒരു പൊലീസ്​ ഉദ്യോഗസ്​ഥനും ചേര്‍ന്ന്​ തടയുന്നതും കാണാം.

ഉദ്ധവ് താക്കറെയെ വിമര്‍ശിച്ചതിനാണ് ശിരിഷിനെ കരിഓയിലില്‍ കുളിപ്പിച്ചതെന്നും ഇതിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും ശിവസേന ​നേതാവ് ​ പുരുഷോത്തം ബര്‍ഡെ മാധ്യമങ്ങളോട്​ പറഞ്ഞു. ഉദ്ധവിനെതിരായി എ​​െന്തങ്കിലും പറയുന്നത്​ സഹിക്കാന്‍ കഴിയില്ല. ഇതിന്‍റെ പേരില്‍ ജയിലില്‍ പോകാന്‍ തയ്യാറാണെന്നും ബര്‍ഡെ വ്യക്തമാക്കി.

വൈദ്യുതി ബില്‍ കൂടി വരുന്നതിനെ വിമര്‍ശിച്ച ശിരിഷ്​ ഉദ്ധവ്​ സംസ്​ഥാനം ഭരിക്കാന്‍ യോഗ്യനല്ലെന്ന്​ കുറ്റപ്പെടുത്തിയിരുന്നു. ഇതാണ്​ ശിവസേന പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്​. മഹാരാഷ്​ട്രയില്‍ ‘കാട്ടുഭരണം’ ആണ്​ നടക്കുന്നതെന്നതിന്‍റെ ഉദാഹരണമാണ്​ ഈ സംഭവമെന്ന്​ ബിജെപി നേതാക്കള്‍ ​ആരോപിച്ചു. രാഷ്ട്രീയമായി എതിര്‍ക്കുന്നവരെ പൊലീസ്​ ഉദ്യോഗസ്​ഥര്‍ക്ക്​ മുന്നില്‍വെച്ച്‌​ പോലും ആക്രമിക്കാന്‍ അവര്‍ ധൈര്യം കാട്ടുന്നു- ബിജെപി എംഎല്‍എ രാം കദം പറഞ്ഞു.

ഉദ്ധവ് താക്കറെയെ വിമര്‍ശിക്കുന്നവരെ ശിവസേന പ്രവര്‍ത്തകര്‍ മുൻപും ആക്രമിച്ചിട്ടുണ്ട്. താക്കറെയെ പരിഹസിക്കുന്ന കാര്‍ട്ടൂണ്‍ ഷെയര്‍ ചെയ്തതിന് മുന്‍ നാവികസേനാ ഓഫിസര്‍ മദന്‍ ശര്‍മയെ കഴിഞ്ഞ വര്‍ഷം ആറ് ശിവസേന പ്രവര്‍ത്തകര്‍ മര്‍ദിച്ചിരുന്നു.

Eng­lish Sum­ma­ry : BJP leader attacked by Shivsena

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.